വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ഡെ​പ്പോ​സി​റ്റ്
Friday, June 24, 2022 12:18 AM IST
കൊ​ല്ലം: വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളെ ഷോ​ക്ക​ടി​പ്പി​ക്കു​ന്ന ഡെ​പ്പോ​സി​റ്റ് ന​യ​വു​മാ​യി കെ​എ​സ്ഇ​ബി. ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന വൈ​ദ്യു​തി​യു​ടെ നാ​ലു മാ​സ​ത്തെ തു​ക ഡെ​പ്പോ​സി​റ്റാ​യി അ​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം. ര​ണ്ട ു മാ​സം കൂ​ടു​ന്പോ​ൾ ന​ൽ​കു​ന്ന ബി​ല്ലി​നൊ​പ്പം ഡെ​പ്പോ​സി​റ്റും അ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു​ള്ള ബി​ല്ലു​ക​ളാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്. ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ​ക്കു ര​ണ്ട ു മാ​സ​ബി​ല്ലി​നു സ​മാ​ന​മാ​യ​തു​ക (നാ​ലു​മാ​സ​ത്തെ തു​ക) ഡെ​പ്പോ​സി​റ്റാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ബി​ല്ലി​ൽ ഡെ​പ്പോ​സി​റ്റ് തു​ക കൂ​ടി ചേ​ർ​ത്തു​ള്ള തു​ക​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം വ​ലി​യ തു​ക​യാ​ണ് പ​ല​രും അ​ട​യ്ക്കേ​ണ്ട ിവ​രു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കും.

ഒ​റ്റ ത​വ​ണ​യാ​യി വ​ലി​യ തു​ക ഡെ​പ്പോ​സി​റ്റാ​യി വാ​ങ്ങി​ക്കു​ന്ന​തി​നു പ​ക​രം ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ണ്ട​യ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.