ഭി​ന്ന​ശേ​ഷിക്കാ​ർ​ക്കാ​യി ആ​ദി​ച്ച​ന​ല്ലൂ​രി​ൽ പ്ര​ത്യേ​ക​ ഗ്രാ​മ​സ​ഭ ന​ട​ത്തി
Friday, June 24, 2022 11:07 PM IST
ചാ​ത്ത​ന്നൂ​ർ:​ വാ​യോ​ജ​ന​ങ്ങ​ൾ​ക്കും, ഭി​ന്നശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ന​ൽ​കു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ല ബി​നു.​സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ഈ ​വി​ഭാ​ഗ​തി​നു ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഒ​ട്ടേ​റെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​യോ​ജ​ന​ങ്ങ​ൾ​ക്കും, ഭി​ന്ന ശേ​ഷി​കാ​ർ​ക്കും ഉ​ള്ള പ്ര​തേ​ക ഗ്രാ​മ​സ​ഭ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​കയായിരുന്നു അ​വ​ർ.
ക്ഷേ​മകാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ. സാ​ജ​ൻ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൻ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഷാ​ജി ലൂ​ക്കോ​സ്, ബി. ​ഹ​രി​കു​മാ​ർ, ജി. ​രാ​ജു, ര​ഞ്ജു ഐ​സിഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ മാ​രാ​യ മി​ലി മോ​ഹ​ൻ, ആ​ഷി​യോ. എം. ​ദാ​സ്, ജൂ​നി​യ​ർ ക്ലാ​ർ​ക്ക് സു​ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.