യു​വ അ​ഭി​ഭാ​ഷ​ക തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, June 25, 2022 1:25 AM IST
കൊ​ട്ടാ​ര​ക്ക​ര: യു​വ അ​ഭി​ഭാ​ഷ​ക തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ളി​യം കു​ട​വ​ട്ടൂ​ർ മാ​രൂ​ർ അ​ഷ്ട​മി​യി​ൽ അ​ജി​ത് കു​മാ​റി​ന്‍റെ​യും റെ​നാ അ​ജി​ത്തി​ന്‍റെ​യും ഏ​ക മ​ക​ൾ അ​ഡ്വ.​അ​ഷ്ട​മി അ​ജി​ത്കു​മാ​ർ (25) നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ട​പ്പു മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​ങ്ങ​ളാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ഡ്വ. ക​ട​യ്ക്ക​ൽ സി. ​മോ​ഹ​ന​ന്‍റെ ജൂ​ണി​യ​റാ​യി പ്രാ​ക്ടീ​സ് ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​ണ്. പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പ്ര​ണ​യത്തെ തുടർന്നുണ്ടായ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ഷ്ട​മി ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.