നി​ര്‍​മാ​ര്‍​ജ​നം ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങി: അ​ഞ്ച​ല്‍ പ​ട്ട​ണം മാ​ലി​ന്യ​ങ്ങ​ളാ​ല്‍ നി​റ​യു​ന്നു
Sunday, June 26, 2022 11:24 PM IST
അ​ഞ്ച​ല്‍ : മാ​ലി​ന്യ നി​ര്‍​മാ​ര്‍ജ​ന​വും പ​ക​ര്‍​ച്ച വ്യാ​ധി പ്ര​തി​രോ​ധ​ങ്ങ​ളും ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​മ്പോ​ള്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ട്ട​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ അ​ഞ്ച​ല്‍ മാ​ലി​ന്യ​ങ്ങ​ളാ​ല്‍ നി​റ​യു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ക്കം പ്ര​ധാ​ന സ്ഥ​ല​ങ്ങ​ള്‍ എ​ല്ലാം മാ​ലി​ന്യ​ങ്ങ​ളാ​ല്‍ നി​റ​ഞ്ഞു.

അ​ഞ്ച​ല്‍ ആ​ര്‍ഒ ജം​ഗ്ഷ​നി​ല്‍ കു​ന്നു​കൂ​ടി​യ മാ​ലി​ന്യ കൂ​മ്പാ​രം ഇ​നി​യും നീ​ക്കം ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ആ​യി​ട്ടി​ല്ല. മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടി​യ​തോ​ടെ ബ​സ് ക​ത്ത് നി​ല്‍​ക്കു​ന്ന​വ​രും വ്യാ​പാ​രി​ക​ളും കാ​ല്‍​ന​ട യാ​ത്രി​ക​രും നേ​രി​ടു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ലാ​ന്‍റ് നി​ര്‍​മാ​ണം എ​ങ്ങും എ​ത്താ​ത​യ​ത്തോ​ടെ​യാ​ണ് അ​ഞ്ച​ല്‍ പ​ട്ട​ണം മാ​ലി​ന്യ​ങ്ങ​ളാ​ല്‍ നി​റ​യു​ന്ന​ത്. ത​ഴ​മേ​ല്‍ ഭാ​ഗ​ത്ത് തീ​രു​മാ​നി​ച്ച മാ​ലി​ന്യ സം​സ​ക​ര​ണ പ്ലാ​ന്‍റ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു. മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന​ത്തി​നും നീ​ക്കം ചെ​യ്യു​ന്ന​തി​നു​മാ​യി നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ വ​ന്നു​വെ​ങ്കി​ലും ഒ​ന്നും കാ​ര്യ​മാ​യ ഫ​ലം കാ​ണു​ന്നി​ല്ലെന്ന് ഇ​വി​ടെ​യെ​ത്തു​ന്ന ആ​ര്‍​ക്കും വ്യ​ക്ത​മാ​കും.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടെ​ങ്കി​ലും കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ല്‍ ഏ​റെ​യും പ്ലാ​സ്റ്റി​ക് ത​ന്നെ എ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത.

കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക്ക് കാ​ര​ണ​മാ​കും എ​ന്നി​രി​ക്കെ അ​ഞ്ച​ലി​ലെ ആ​രോ​ഗ്യ​വ​കു​പ്പും നി​ഷ്ക്രി​യ​ത്വം തു​ട​രു​ന്നു. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ല്‍ ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ള്‍ പ​ര​സ്​പ​രം പ​ഴി​ചാ​രി ത​ല​യൂ​രു​മ്പോ​ള്‍ വ​ല​യു​ന്ന​ത് ജ​ന​ങ്ങ​ളാ​ണ്. കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​ഞ്ച​ലി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​വെ​ന്നി​രി​ക്കെ ഇ​തി​നാ​യു​ള്ള ആ​ത്മാ​ര്‍​ഥ​മാ​യ ശ്ര​മം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേയം.

മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും സം​സ്ക​രി​ക്കാ​നും പ്ര​തി​പ​ക്ഷ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​ന്നി​ല്ലെന്നു ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ക്കു​മ്പോ​ള്‍ പ്ര​ശ്ന​ത്തി​നു താ​ല്‍​ക്കാ​ലി​ക പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കു​ക​യാ​ണ് ഭ​ര​ണ​പ​ക്ഷം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ക്കു​ന്നു.

വേ​ണ്ട​ത് ശാ​ശ്വ​ത​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ഹാ​രം ആ​ണെ​ന്നി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ച വി​ഷ​യ​വും, ആ​യു​ധ​വു​മാ​യി മാ​ത്രം മാ​റു​ക​യാ​ണ് അ​ഞ്ച​ലി​ലെ മാ​ലി​ന്യ പ്ര​ശ്നം.