ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തും: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, June 26, 2022 11:24 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​ത്തു​മെ​ന്ന്് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മാ​യം​ക​ല​ര്‍​ന്ന​തും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2,148 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തി​ല്‍ 399 ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ‘ഓ​പ്പ​റേ​ഷ​ന്‍ ഷ​വ​ര്‍​മ’ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ഴ്ച ക​ണ്ടെ​ത്തി​യ 120 സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. "ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ', "ഓ​പ്പ​റേ​ഷ​ന്‍ ജാ​ഗ​റി' എ​ന്നീ പേ​രു​ക​ളി​ല്‍ മ​ത്സ്യ​ത്തി​ലേ​യും ശ​ര്‍​ക്ക​ര​യി​ലേ​യും വി​ഷാം​ശം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്.
സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​ങ്ക​ണ​വാ​ടി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ത​ട്ടു​ക​ട​ക​ളി​ല്‍ എ​ണ്ണ പു​ന​രു​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​നാ​യി സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു.
ചെ​റു​കി​ട ഭ​ക്ഷ്യ​ശാ​ല​ക​ളി​ല്‍ നി​ന്ന് ഉ​പ​യോ​ഗി​ച്ച എ​ണ്ണ​ക​ള്‍ ശേ​ഖ​രി​ച്ച് എ​ണ്ണ സം​സ്‌​ക​ര​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളും അങ്കണ‍​വാ​ടി​ക​ളും റേ​ഷ​ന്‍​ക​ട​ക​ളും കു​ടും​ബ​ശ്രീ ഭ​ക്ഷ​ണ​ശാ​ല​ക​ളും ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദ്ദേ​ശി​ച്ചു.
പാ​ല്‍, മാം​സം, പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ ബ​യോ​ട്ടി​ക് സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ല്ലാ മാ​സ​വും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​അ​ജി വ്യ​ക്ത​മാ​ക്കി. മ​ത്സ്യ​ത്തി​ല്‍ ഐ​സ് അ​ല്ലാ​തെ മ​റ്റ് രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്ന് വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചെ​ക്‌​പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും.
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ​ത്തിന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി "ഓ​പ്പ​റേ​ഷ​ന്‍ ഭോ​ഗ്' എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "ഈ​റ്റ് റൈ​റ്റ് ച​ല​ഞ്ചി'​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ-​അ​വ​ബോ​ധ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി സ​ബ് ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ സ​ജ്ജ​മാ​ക്കും.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ ബെ​ന​ഡി​ക് നി​ക്‌​സ​ണ്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ. ​ഐ. ലാ​ല്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​വി മോ​ഹ​ന്‍​കു​മാ​ര്‍, അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഉ​പ​ഡ​യ​റ​ക്ട​ര്‍ സി.​എ​സ് അ​ജി​ത് കു​മാ​ര്‍, ഫി​ഷ​റീ​സ് ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ. ​സു​ഹൈ​ര്‍, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ചി​ത്ര മു​ര​ളി, അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ. ​റീ​ന, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ര്‍, എ​സ്എ​ച്ച്ഒ ​യു. ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.