ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്ക്: ജെ. ​ചി​ഞ്ചുറാ​ണി
Monday, June 27, 2022 10:59 PM IST
കൊല്ലം: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. തു​ട​യ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ചു​ണ്ട ബ്രാ​ഞ്ച് മ​ന്ദി​രോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ​ധ​ന​സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ, കൃ​ഷി ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ-​സ​ഹ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കൃ​ത്യ​ത​യോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഒ​ന്നാ​മ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ങ്ക് ലോ​ക്ക​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ല​തി​ക വി​ദ്യാ​ധ​ര​നും സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്കു​ള്ള പു​സ്ത​കം ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​അ​മൃ​ത​യും വി​ത​ര​ണം ചെ​യ്തു. വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ജെ. ​ന​ജീ​ബ​ത്തും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും കേ​ര​ള ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി. ​ലാ​ലു​വും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​യ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് ബി. ​ശി​വ​ദാ​സ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബി. ​ഗി​രി​ജ​മ്മ, ജോ​യിന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) എ​സ്. മോ​ഹ​ൻ പോ​റ്റി, ബ്ലോ​ക്ക് -ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.