സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എം ര​ഹ​സ്യ​മാ​ക്കി, സി​പി​ഐ ര​ണ്ടു പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്
Tuesday, June 28, 2022 10:52 PM IST
ചാ​ത്ത​ന്നൂ​ർ: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എം ര​ഹ​സ്യ​മാ​ക്കി വ​ച്ചു. ഭ​ര​ണ സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന സി ​പി ഐ ​ക്കാ​രാ​യ ര​ണ്ട് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​രം പാ​ർ​ട്ടി​യെ അ​റി​യി​ച്ച​തു​മി​ല്ല. സം​ഘം ഭ​ര​ണം സി​പി​എ​മ്മി​ന്‍റെ കൈ​യ്യി​ലാ​വു​ക​യും സി​പി​ഐ​യു​ടെ പ​ങ്കാ​ളി​ത്തം ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു. ഭ​ര​ണ സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന സി ​പി ഐ ​അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കും.
ചാ​ത്ത​ന്നൂ​ർ ശീ​മാ​ട്ടി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ്രോ​സ​സിം​ഗ് ആ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സി​പി​ഐ​യെ അ​വ​ഗ​ണി​ച്ച് സി​പി​എം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച​ത്. ചി​റ​ക്ക​ര ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യ​ത്തി​ന് സി​പി​എം പ​ക​വീ​ട്ടി​യ​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സി ​പി ഐ. ​മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ ഭ​ര​ണ സ​മി​തി​യി​ൽ ഒ​മ്പ​തം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ൽ സി​പി​ഐ​യ്ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യ പ്ര​മീ​ള​യും ചാ​ത്ത​ന്നൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ സ​തീ​ശ് കു​മാ​റും.
ക​ഴി​ഞ്ഞ മാ​സം 21-നാ​യി​രു​ന്നു സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​തോ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​തോ തു​ട​ങ്ങി ഒ​രു കാ​ര്യ​ങ്ങ​ളും ഭ​ര​ണ സ​മി​തി​യോ സി​പി​എ​മ്മോ സി​പി​ഐ യെ ​അ​റി​യി​ച്ചി​ല്ല. സി ​പി ഐ ​ക്കാ​രാ​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഇ​ത് പാ​ർ​ട്ടി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. സി ​പി ഐ ​യെ ഒ​ഴി​വാ​ക്കി ഒ​മ്പ​ത് സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കും സി​പി​എം നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ല്കി. എ​തി​രി​ല്ലാ​തെ സി ​പി എം ​പാ​ന​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. 24 - ന് ​സി​പി​എം നേ​താ​വ് എ​സ്. ധ​ർ​മ്മ​പാ​ല​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല ഏ​ല്ക്കു​ക​യും ചെ​യ്തു.
തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ ശേ​ഷം സി​പി​ഐ​യു​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യും മൂ​ന്ന് ത​വ​ണ വീ​തം കൂ​ടി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു വി​വ​രം അ​റി​യാ​ത്ത​തി​നാ​ൽ അ​ത് ച​ർ​ച്ച ചെ​യ്യു​ക​യോ സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. സി​പി​എം വി​ജ​യി​ച്ച​പ്പോ​ൾ സി​പി​ഐ​യ്ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ ന​ഷ്ട​മാ​വു​ക​യും സം​ഘം ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ലാ​താ​വു​ക​യും ചെ​യ്ത​താ​ണ് പാ​ർ​ട്ടി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​ത്.
ഭ​ര​ണ സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി ഐ ​ക്കാ​രാ​യ ര​ണ്ട് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​രം പാ​ർ​ട്ടി​യെ അ​റി​യി​ക്കാ​തി​രു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ സം​ശ​യം. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി സം​ഘ​ത്തി​ന്‍റെ വ​ക വ​സ്തു വി​റ്റ​പ്പോ​ൾ ആ ​വി​വ​ര​വും സി​പി​ഐ​ക്കാ​രാ​യ അം​ഗ​ങ്ങ​ൾ പാ​ർ​ട്ടി​യെ അ​റി​യി​ച്ച​തു​പോ​ലു​മി​ല്ല. സി​പി​എം അ​വ​ഹേ​ള​ന​ത്തെ​ക്കാ​ൾ അം​ഗ​ങ്ങ​ൾ ച​തി​ച്ച​താ​ണ് പാ​ർ​ട്ടി​യെ രോ​ഷാ​കു​ല​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.