വ​ന്‍​കി​ട പ്രൊ​ജ​ക്ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി
Sunday, July 3, 2022 11:03 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
റോ​ഡ് പ​ദ്ധ​തി​ക​ള്‍, കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, തു​ട​ങ്ങി​യ​വ നി​ര്‍​മാ​ണ പു​രോ​ഗ​തി​യി​ലാ​ണ്. അ​വ​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണം കൃ​ത്യ​മാ​യി​ല്ലെ​ങ്കി​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടേ​ണ്ടി വ​രും. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി​യാ​ല്‍ ന​ഷ്ടം കു​റ​യ്ക്കാ​നാ​കും. തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തോ​ടെ പു​തി​യ​വ​യ്ക്ക് വേ​ഗം തു​ട​ക്ക​മി​ടാം.
നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്ക​ണം. സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​ട​ന​ടി തേ​ട​ണം. കോ​ട​തി സ​മു​ച്ച​യ നി​ര്‍​മാ​ണ​ത്തി​ന് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​നി​യോ​ഗി​ക്കാം.
പ​ദ്ധ​തി​പു​രോ​ഗ​തി വി​ല​യി​രു​ത്ത​ല്‍ തു​ട​ര്‍​പ്ര​ക്രി​യാ​യി ന​ട​പ്പി​ലാ​ക്കും. വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ യോ​ഗ​ങ്ങ​ളി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ബാ​ധ്യ​സ്ഥ​രാ​ണ്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ കാ​ല​താ​മ​സം ഗൗ​ര​വ​മാ​യി കാ​ണും. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സു​പ്ര​ധാ​ന​മാ​ണ്. സ​ര്‍​ക്കാ​രി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​തെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ശേ​ഖ​രി​ച്ച് വ​രും യോ​ഗ​ങ്ങ​ളി​ല്‍ സ​മ​ര്‍​പി​ക്കാ​ന്‍ ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സ​ബ് കള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍​മാ​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.