മി​ല്‍​മ ഇ​നി ഓ​ണ്‍​ലൈ​നാ​യി വീ​ട്ടി​ലെ​ത്തും
Friday, August 12, 2022 11:23 PM IST
കൊല്ലം: മി​ല്‍​മ ഇ​നി ഓ​ണ്‍​ലൈ​നാ​യി വീ​ട്ടി​ലേ​ക്കും. ഇ​തി​ന്‍റെഭാ​ഗ​മാ​യി കൊ​ഴു​പ്പു​കൂ​ടി​യ മി​ല്‍​മ റി​ച്ച് പാ​ല്‍, ഗു​ണ​മേന്മ​യേ​റി​യ സ്മാ​ര്‍​ട്ട് തൈ​ര് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വി​ഗ്ഗി ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. വി​ത​ര​ണ ഉ​ദ്ഘാ​ട​നം 16 ന് ​ഉ​ച്ച​യ്ക്ക് 12 ന് കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ര്‍​വ​ഹി​ക്കും. എം.​മു​കേ​ഷ് എംഎ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. ആ​ദ്യ​വി​ല്പ​ന മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ക്കും.
ടി.​ആ​ര്‍.​സി.​എം.​പി.​യു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡി.​എ​സ്.​കോ​ണ്ട, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍.​ഭാ​സു​രാം​ഗ​ന്‍, കെ.​ആ​ര്‍. മോ​ഹ​ന​ന്‍​പി​ള്ള, വി.​എ​സ് പ​ത്മ​കു​മാ​ര്‍, ആ​ര്‍. കെ.​സാ​മു​വേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.