സൗ​ഹൃ​ദ പു​ര​സ്കാ​രം ഡോ.​കെ. വി. ​ഷാ​ജി​ക്ക്
Sunday, August 14, 2022 11:15 PM IST
കു​ണ്ട​റ: അ​ഞ്ചാ​ലും​മൂ​ട് സൗ​ഹൃ​ദ ആ​ർ​ട്സ് ആന്‍റ് സ്പോ​ർ​ട്സ് ക്ലബിന്‍റെ സൗ​ഹൃ​ദ പു​ര​സ്കാ​ര​ത്തി​ന് ക​ട​പ്പാ​യി​ൽ നേ​ഴ്സി​ംഗ് ഹോം ​ഉ​ട​മ ​ഡോ. കെ ​വി ഷാ​ജി അ​ർ​ഹ​നാ​യി. ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ ​പ്രവ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.
5001 രൂ​പ​യും പ്ര​ശം​സ പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. സെ​പ്റ്റം​ബ​ർ10​ന് സൗ​ഹൃ​ദ​യ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് പു​ര​സ്കാ​രം ന​ൽ​കു​മെ​ന്ന് അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ് മ​നോ​ജ് അ​റി​യി​ച്ചു.

ര​ക്ത​ദാ​ന
ക്യാ​മ്പ്‌
ഇ​ന്ന്

കൊ​ല്ലം: ജ​ന​കീ​യ ര​ക്ത​ദാ​ന സേ​ന (പി​ബി​ഡി​എ), കൊ​ല്ലം മെ​ഡി​സി​റ്റി ഹോ​സ്‌​പി​റ്റ​ൽ എ​ന്നി​വ സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മെ​ഡി​സി​റ്റി ബ്ല​ഡ് ബാ​ങ്കി​ൽ എം.​നൗ​ഷാ​ദ്‌ എം​എ​ൽ​എ ക്യാ​ന്പി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ഇ​ന്ന് മു​ത​ൽ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്ന്‌ വ​രെ "ജീ​വ​നി​ലേ​ക്കു​ള്ള തു​ള്ളി​ക​ൾ സ​ന്തോ​ഷ​ത്തി​ലേ​ക്കു​ള്ള ഒ​ഴു​ക്കി​ലേ​ക്ക് ന​യി​ക്കു​ന്നു’​എ​ന്ന സ​ന്ദേ​ശം ഉയർത്തി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.
ര​ക്തം ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ 9447940611, 9072020345 9656717668 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.