ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Thursday, August 18, 2022 11:17 PM IST
കൊ​ല്ലം: മ​ദ്യ മ​യ​ക്കു​മ​രു​ന്നു​ക​ളെ നാ​ടു​ക​ട​ത്തു​ക രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്യാ​വാ​ക്യ​വു​മാ​യി ക്വി​റ്റ് ഇ​ൻ​ഡ്യാ ദി​നം മു​ത​ൽ സ്വാ​ന്ത്ര്യ ദി​നം വ​രെ കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. മ​യ​ക്ക് മ​രു​ന്ന് മാ​ഫി​യാ​യെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സ​മ​ഗ്ര നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തി പ്ര​ത്യേ​ക ദൗ​ത്വ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം പി​ൻ​വ​ലി​ക്കു​ക, വി​ദ്യാ​ല​യ​പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി വി​ല്പ​ന​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക , ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​ദ്യ​നി​രോ​ധ​നാ​ധി​കാ​രം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. വാ​രാ​ച​ര​ണ​ക്കാ​ല​ത്ത് ല​ഹ​രി വി​പ​ത്തി​നും മ​ദ്യ​ന​യ​ത്തി​നു​മെ​തി​രെ വി​വി​ധ പ്ര​തി​ക​ര​ണ ബോ​ധ​വ ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ വ​ഹി​ച്ചു. കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ റീ​ജ​ണ ൽ ​ഡ​യ​റ​ക്ട​ർ ഫാ.​ടി. ജെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ. ​ജെ. ഡി​ക്രൂ​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി​മാ​രാ​യ ഇ, ​എ​മേ​ഴ​സ​ണ്‍, ബി​നു മു​താ​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, കെ. ​കെ. കോ​ശി, മേ​ഴ്സി യേ​ശു​ദാ​സ്, സ​ന്തോ​ഷ് സേ​വ്യ​ർ, ബി ​സെ​ബാ​സ്റ്റ്യ​ൻ, എം ​എ​ഫ് ബ​ർ​ഗ്ലീ​ൻ, എ​സ് സ്റ്റീ​ഫ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.