വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Thursday, April 25, 2019 11:56 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: വാ​ട​ക വീ​ട്ടി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് പോ​ലീ​സ്ക​സ്റ്റ​ഡി​യി​ൽ. തൊ​ടി​യൂ​ർ പു​ലി​യൂ​ർ വ​ഞ്ചി വ​ട​ക്ക് ശ്രീ ​മ​ന്ദി​ര​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ത​ങ്ക​മ​ണി (59 )ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ പി​ള്ള​യെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മോ​ഹ​ന​ൻ പി​ള്ള സ​മീ​പ​ത്തെ വീ​ട്ടി​ൽ എ​ത്തി ത​ങ്ക​മ​ണി​ക്ക് സു​ഖ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​ന് സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അ​യ​ൽ​വാ​സി​ക​ൾ വ​ന്ന് നോ​ക്കു​മ്പോ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ട് വ​ർ​ഷ​മാ​യി ഇ​രു​വ​രും വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ പി​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​പ്താ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് പോ​കു​ന്ന ആ​ളാ​യി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബ ക​ല​ഹം പ​തി​വാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഹാ​ളി​നോ​ട് ചേ​ർ​ന്ന് ഇ​ടു​ങ്ങി​യ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ണ്ണെ​ണ്ണ നി​റ​ച്ച ക​ന്നാ​സും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി .