പ​ത്ത​നാ​പു​ര​ത്ത് വീ​ടി​ന്‍റെ ക​ത​ക് പൊ​ളി​ച്ച് മോ​ഷ​ണം
Sunday, May 19, 2019 11:25 PM IST
പ​ത്ത​നാ​പു​രം: വീ​ട്ടി​ന്‍റെ ക​ത​ക് പൊ​ളി​ച്ച് മോ​ഷ​ണം.​ശാ​ലേം​പു​രം എ​ബ​നേ​സ​റി​ല്‍ ശി​നി​ല്‍ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
സ​മീ​പ​ത്ത് നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ലെ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യു​ടെ പ​ണ​വും അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി മോ​ഷ​ണ​വി​വ​രം സ​മീ​പ​ത്തെ വീ​ട്ടി​ല്‍ അ​റി​യി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.
അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​യു​ടെ 6000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ക​ത​ക് പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ച് മാ​റ്റി​യാ​ണ് ക​ള്ള​ന്‍ ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ടെ​ലി​വി​ഷ​നും ഹോം​തി​യേ​റ്റ​റും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റ് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളും പൊ​ളി​ച്ച നി​ല​യി​ലാ​ണ്‌. മേ​ഖ​ല​യി​ല്‍ നി​ര​വ​ധി നാ​ളു​ക​ളാ​യി മോ​ഷ​ണ​ങ്ങ​ള്‍ പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.