നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ചു യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, June 25, 2019 10:48 PM IST
ശാ​സ്താം​കോ​ട്ട: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ചു ര​ണ്ടു യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്. ഭ​ര​ണി​ക്കാ​വി​നു സ​മീ​പം ശാ​ന്താ​ല​യം ജം​ഗ്ഷ​നി​ൽ ഉച്ചകഴിഞ്ഞ് ഒന്നിനാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് .
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം ആ​ന​ന്ദ​ഭ​വ​നി​ൽ ശാ​ന്തി (45) നെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട അ​ഴൂ​ർ ചീ​ന​ക്കാ​ല​യി​ൽ ജ​യ (40) യെ ​ശാ​സ്താം​കോ​ട്ട​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
റോ​ഡ​രി​കി​ൽ ക​രി​ക്ക് വാ​ങ്ങി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക​ളെ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തക്കുെ വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വൂ​ർ അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ച​വ​റ​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​കെ വ​രു​ക​യാ​യി​രു​ന്നു.

പീ​ഡി​പ്പി​ച്ച കേ​സി​ൽ
യു​വാ​വ് അ​റ​സ്റ്റിൽ

കൊ​ട്ടാ​ര​ക്ക​ര: പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ചി​റ​യി​ൻ​കീ​ഴ് സ്വദേശി സ​ജ​ൻ(26)​നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ് സ​ജ​ൻ. ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യ​വെ​യാ​ണ് സ​ജ​നും കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി അ​ട​പ്പ​ത്തി​ലാ​യ​ത്.
പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്ത​ത്.