കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Monday, July 22, 2019 12:42 AM IST
പു​ന​ലൂ​ർ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ലെ ഒ​റ്റ​ക്ക​ല്ലി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു കാ​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.​
ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നാലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം മേ​വ​റം സ്വ​ദേ​ശി ജി​യാ​സ് (21) ആ​ണ് മ​രി​ച്ച​ത്.
സു​ഹൃ​ത്തു​ക്ക​ളാ​യ അ​നീ​ഷ് (22), അ​മ​ൻ(20), റ​മീ​സ് (22), സെ​യ്ദാ​ലി(25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
ഇ​ന്ന​ലെ രാ​വി​ലെ 10 ഓടെ ദേ​ശി​യ പാ​ത​യി​ലെ ഒ​റ്റ​ക്ക​ൽ ലു​ക്കൗ​ട്ടി​ന് സ​മീ​പ​ത്ത് ആയി​രു​ന്നു അ​പ​ക​ടം.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് വ​ന്ന മാ​രു​തി സി​ഫ്റ്റ് കാ​റും എ​തി​ർ ദി​ശ​യി​ൽ നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി​യെ​ത്തി​യ പി​ക്ക​പ്പും ത​മ്മി​ലാ​ണ് കു​ട്ടി​യി​ടി​ച്ച​ത്.
പ​രി​ക്കേ​റ്റ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജി​യാ​സ് മ​രി​ച്ചു.
മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.