ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം; യുവാവ് പിടിയിൽ
Monday, July 22, 2019 12:42 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് പോലീ​സ് പി​ടി​യി​ൽ. ഇ​ടു​ക്കി മാ​ങ്കു​ളം ആ​റാ​ട്ടു​ക​ട​യി​ൽ വീ​ട്ടി​ൽ ജ​യ​രാ​ജ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.
പു​ല​മ​ൺ ഭ​ര​ണി​ക്കാ​വ് ശി​വ​പാ​ർ​വതി ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്ന് പ​ണം അ​പ​ഹ​രി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പോ​ലീ​സ് പെ​ട്രോ​ളി​ങ്ങി​ലാ​ണ് പി​ടി​യി​ലാ​യ​ത് .
ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് ശ്രീ​കോ​വി​ലു​ക​ളു​ടെ​യും പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ എ​ടു​ത്ത് സ​മീ​പ​ത്തെ സ​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​ച്ചാ​ണ് ത​ക​ർ​ത്ത​ത്. നാ​ണ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചി​ട്ട് നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ക​വ​ർ​ന്ന​ത്. പ​തി​നാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​മാ​യ​താ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. നാ​ലാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.
ര​ണ്ടാ​ഴ്ച മു​മ്പ് കാ​ണി​ക്ക എ​ണ്ണി​യ​തി​നാ​ൽ വ​ഞ്ചി​ക​ളി​ൽ കൂ​ടു​ത​ൽ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ പ​ത്തു മാ​സം മു​മ്പും ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.​ അ​ന്ന് ക്ഷേ​ത്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു. കൊ​ട്ടാ​ര​ക്ക​ര എ​സ് എ​ച്ച് ഒ ​ശി​വ​പ്ര​കാ​ശി