ന​വ​തി​യു​ടെ നി​റ​വി​ല്‍ പ​ന്മ​ന വ​ട​ക്കും​ത​ല സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ ദേ​വീ വി​ലാ​സം എ​ല്‍പി ​സ്കൂ​ൾ
Monday, July 22, 2019 12:43 AM IST
പ​ന്മ​ന: കു​ട്ടി​ക​ള്‍​ക്ക് അ​ക്ഷ​ര​ച്ചെ​പ്പ് തു​റ​ന്ന് അ​റി​വ​ിന്‍റെ ലോ​കം ഒ​രു​ക്കി ന​ല്‍​കു​ന്ന വി​ദ്യാ​ല​യം ന​വ​തി​യു​ടെ നി​റ​വി​ല്‍.​ പ​ന്മ​ന വ​ട​ക്കും​ത​ല സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ ദേ​വീ വി​ലാ​സം എ​ല്‍പി ​സ്കൂ​ളാ​ണ് തൊ​ണ്ണൂ​റാം വ​യ​സി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​ത്.
1929 ല്‍ ​ആ​രം​ഭി​ച്ച ഈ ​സ്കു​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ല്‍ പ​ല പ്ര​മു​ഖ​രും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച് ക​ഴി​ഞ്ഞ​വ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യെ കൈ ​പി​ടി​ച്ച് മാ​തൃ​ഭാ​ഷ എ​ങ്ങ​നെ ഉ​ച്ച​രി​ക്ക​ണ​മെ​ന്നും എ​ങ്ങ​നെ എ​ഴു​ത​ണ​മെ​ന്നും മ​ലയാ​ളി​ക്ക് പ​റ​ഞ്ഞ് ത​ന്ന പ​ന്മ​ന രാ​മ​ച​ന്ദ്ര​ന്‍നായർ പ​ഠി​ച്ച സ്കൂ​ളു​കൂ​ടി​യാ​ണ് ദേ​വീ വി​ലാ​സം എ​ല്‍പി ​സ്കൂ​ള്‍.
ന​വ​തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​ഇ. ബൈ​ജു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്രഫ.‍ സി. ​ശ​ശി​ധ​ര​ക്കു​റു​പ്പ്, പ്ര​ഥ​മാ​ധ്യാ​പി​ക എ. ​ഷീ​ല, എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ന​വ​തി​യാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ​മ​ന്ത്രി പ്രഫ‍. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ക്കും. എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​
അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി ര​ക്ഷ​ക​ര്‍​തൃ ബ​ന്ധ​ങ്ങ​ള്‍ പ്ര​ശ്ന​ങ്ങ​ള്‍, വെ​ല്ലു​വി​ളി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന പ​രി​പാ​ട​ിയും ന​ട​ക്കും. 2020​ല്‍ ജൂ​ണി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തും. ​പ്ര​ദേ​ശ​ത്ത് ജാ​തി വ്യ​വ​സ്ഥ നി​ല​നി​ന്ന​പ്പോ​ഴും അ​തൊ​ന്നും ബാ​ധി​ക്കാ​തെ എ​ല്ലാ വി​ഭാ​ഗം കു​ട്ടി​ക​ളെ​യും സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ച് അ​റി​വ് ന​ല്‍​കി​യ വി​ദ്യാ​ല​യ മു​ത്ത​ശി​യു​ടെ ന​വ​തി​യാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​ല്‍ ഓ​ടി ന​ട​ക്കു​ക​യാ​ണ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ഒ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. കു​ൽ​സം ഷം​സു​ദീ​ൻ, ഇ.​അ​ബ്ദു​ൾ സ​ലാം, കു​മ്പ​ള​ത്ത് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.