അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, August 13, 2019 11:06 PM IST
കൊല്ലം: ജി​ല്ല​യി​ലെ വി​മു​ക്ത ഭ​ടന്മാ​ര്‍, വി​ധ​വ​ക​ള്‍, ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍​ക്ക് സെ​പ്തം​ബ​ര്‍ ആ​ദ്യ​വാ​രം ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗ് നി​ര്‍​മാ​ണം , ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഫ​യ​ര്‍ സേ​ഫ്റ്റി ആന്‍റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​സ്റ്റം മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. യു​ദ്ധ വി​ധ​വ​ക​ള്‍/​കു​ട്ടി​ക​ള്‍, വി​മു​ക്ത ഭ​ടന്മാ​ര്‍, വി​ധ​വ​ക​ള്‍, ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍ 30 ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ലും 0474-2792987 ന​മ്പ​രി​ലും ല​ഭി​ക്കും.