ഗ​ർ​ഭി​ണി​ക്ക് മ​ർ​ദ​നം; വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Friday, August 16, 2019 11:30 PM IST
കൊ​ല്ലം: പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​ൻ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഡോ.​ഷാ​ഹി​ദാ ക​മാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.
യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന യു​വ​തി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നും വീ​ട്ടി​ൽ മ​ദ്യ​വും ക​ഞ്ചാ​വും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കാ​ൻ എ​ക്സൈ​സി​നും നി​ർ​ദേ​ശം ന​ൽ​കി.
കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്തൃ​സ​ഹോ​ദ​ര​ൻ അ​നീ​ഷ് അ​ടി​വ​യ​റ്റി​ലും ക​ഴു​ത്തി​ലും മ​ർ​ദി​ച്ചി​രു​ന്നു. യു​വ​തി​യും ആ​റ് വ​യ​സു​ള​ള മ​ക​ളും ക​ണ്ണ് കാ​ണാ​ത്ത അ​മ്മ​യും മാ​ത്ര​മു​ണ്ട ായി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മ​ർ​ദ​നം. അ​മ്മ​യ്ക്കും മ​ർ​ദ​ന​മേ​റ്റു.
ഈ ​മാ​സം അ​വ​സാ​ന​മാ​ണ് യു​വ​തി​യു​ടെ പ്ര​സ​വ​തീ​യ​തി. ല​ഹ​രി​ക്ക​ടി​മ​യാ​യ അ​നീ​ഷ് വീ​ട്ടി​ലി​രു​ന്ന് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യു​വ​തി​യെ മ​ർ​ദി​ച്ച​ത്. അ​ടി​വ​യ​റ്റി​ന് ച​വി​ട്ടേ​റ്റ​തി​നെ തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ യു​വ​തി​യെ കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്.

കാ​ണി​ക്ക വ​ഞ്ചി പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്നു

കൊ​ല്ലം :കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. കൊ​ല്ല ംമു​ണ്ട​യ്ക്ക​ൽ കൊ​ണ്ടേ​ത്ത് പാ​ല​ത്തി​ന് സ​മീ​പം ഗു​രു​മ​ന്ദി​ര​ത്തോ​ടു​ചേ​ർ​ന്നു​ള്ള കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കു​ത്തി​പൊ​ളി​ച്ച​ത്. പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.