ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു; കു​ടും​ബം അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍
Sunday, August 18, 2019 1:41 AM IST
അ​ഞ്ച​ൽ: ക​ന​ത്ത​മ​ഴ​യി​ൽ കൂ​റ്റ​ന്‍ മ​തി​ലി​ന്‍റെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണ​ത്തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ഒ​രു കു​ടും​ബം. അ​ഞ്ച​ൽ ആ​ല​ഞ്ചേ​രി ഹി​ലാ​ൽ മ​ന്‍​സി​ലി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബ​ഷീ​റി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട ഭീ​ഷ​ണി നേ​രു​ടു​ന്ന​ത്. ബ​ഷീ​റി​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ൽ സ്വകാ​ര്യ വ്യക്തി നി​ര്‍​മ്മി​ച്ച മ​തി​ലി​ന്‍റെ അ​ടി​വ​ശ​ത്തെ ക​ൽകെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ര്‍​ന്നി​രു​ന്നു. അ​ടി​ഭാ​ഗ​ത്തെ ക​ല്‍​ക്കെ​ട്ട് ഇ​ടി​ഞ്ഞ​തോ​ടെ കൂ​റ്റ​ന്‍ മ​തി​ൽ ഏ​ത് നി​മി​ഷ​വും ബ​ഷീ​റി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

മ​തി​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വ​സ്തു ഉ​ട​മ​യെ അ​റി​യി​ച്ചി​ട്ടും ഇ​നി​യും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് റ​വ​ന്യു അ​ധി​കൃ​ത​രെ​യും വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ​ഷീ​ര്‍ ന​ട​ക്കാ​ന്‍ ക​ഴി​യാ​തെ കി​ട​പ്പി​ലാ​ണ്.

എ​ത്ര​യും പെ​ട്ടെന്ന് അ​പ​ക​ട​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​തി​ല്‍ പൊ​ളി​ച്ചു​നീ​ക്കി അ​പ​ക​ട ഭീ​ഷ​ണി ഒ​ഴിവാ​ക്കി ന​ല്‍​ക​ണം എ​ന്നാ​ണു ഈ ​നി​ര്‍​ധ​ന കു​ടും​ബം പ​റ​യു​ന്ന​ത്. ഉ​ട​മ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ മു​ന്‍​കൈ​യൈടു​ത്ത് അ​പ​ക​ടാ​വ​സ്ഥ മാ​റ്റി​യി​ല്ലെങ്കി​ല്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ബ​ഷീ​റും കു​ടും​ബ​വും.