ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​സ്കൂ​ളി​ൽ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തിക്ക് തുടക്കമായി
Sunday, August 18, 2019 11:26 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ മ​ഷി​പ്പ​ച്ച​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ടന്നു.
മ​ഷി​പ്പ​ച്ച വാ​ർ​ഷി​കാ​ഘോ​ഷം പി.​ര​മ​ണി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെയ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌‌‌ മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ, സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്, അ​ല​ക്സ് പി.​വ​ർ​ഗീ​സ്, സു​ജ​ൻ ചാ​ത്ത​ന്നൂ​ർ, എ​ച്ച്.​എം ഇ​ൻ​ചാ​ർ​ജ് സാ​ബു ഡി.​കെ, എ​ലി​സ​ബ​ത്ത്, സി.​എ​സ് ചി​ത്ര, ഭാ​സി ഐ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ​പ​ദ്ധ​തി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പ്ര​വാ​സി വ്യ​വ​സാ​യി​യും ആ​ദി​ച്ച​ന​ല്ലൂ​ർ സ്ക്വ​യ​ർ ബി ​ഉ​ട​മ​യു​മാ​യ ഭാ​സി ഐ ​വിദ്യാർഥി പ്രതിനിധികളായ അന്നമരിയ, ആര്യ എന്നിവർക്ക് നൽകി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മ​നഃ​ശാ​സ്ത്ര​ജ്ഞ​നും ഐ​എം​എ മു​ൻ പ്ര​സി​ഡ​ന്‌​റു​മാ​യ ഡോ.​ആ​ൽ​ഫ്ര​ഡ് വി.​സാ​മു​വ​ൽ ക്ലാ​സ് ന​യി​ച്ചു. ഉ​ണ​ർ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​വി​ത​ര​ണ​വും ന​ട​ന്നു.