ട്രാ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി
Monday, August 19, 2019 11:59 PM IST
കൊ​ല്ലം: ട്രാ​ക്കും റെ​ഡ്‌​ക്രോ​സു​മാ​യി ചേ​ർ​ന്ന് റെ​ഡ്ക്രോ​സ് ഹാ​ളി​ലും പ്ര​പ​ഞ്ച ഗ്രീ​ൻ മാ​ർ​ട്ടു​മാ​യി ചേ​ർ​ന്ന് ച​ന്ദ​ന​ത്തോ​പ്പ് ച​ക്ക​മു​ക്കി​ലും സം​ഭ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ടിഎം വ​ർഗീ​സ് ഹാ​ളി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​വ സ്വീ​ക​രി​ച്ചു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി.
എം​വിഐ ​ശ​ര​ത്ച​ന്ദ്ര​ൻ, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി ബാ​ലു, ട്രാ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സാ​ബു ഓ​ല​യി​ൽ, വോ​ളന്‍റി​യ​ർ അ​മീ​ൻ എ​ന്നി​വ​ർ പങ്കെടുത്തു.