നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, August 20, 2019 12:50 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര തെ​ക്ക്, കൊ​ച്ചാ​ണ്ടി​ശ്ശേ​രി വ​ട​ക്കേ​ത​റ​യി​ൽ രാ​ജു-​സു​ഗ​ന്ധി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​ൻ​ദേ​വ് രാ​ജ് (14) ആ​ണ് മ​രി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹൈ​സ്കൂ​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.40ന് ​കോ​ഴി​ക്കോ​ട് എ​സ് വി ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് വ​ര​വേ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​രാ​ത്രി ഏ​ഴോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: യു​പി​ജി​എ​സ് വി​ദ്യാ​ർ​ഥി അ​മ​ൽ​ദേ​വ​രാ​ജ്.