ശൂരനാട്ട് ക്യാ​മ്പ് പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധം
Tuesday, August 20, 2019 10:43 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​തെ അ​ധി​കാ​രി​ക​ൾ ക്യാ​മ്പ് പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
പ​ടി​ഞ്ഞാ​റ്റം മു​റി​യി​ലെ 71 ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യി​ലാ​ണ് ക്യാ​മ്പ് പി​രി​ച്ചു വി​ട്ടു ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ആ​ളു​ക​ൾ തു​ട​രു​ന്ന​ത്. ജി​ല്ലാക​ള​ക്ട​ർ അ​ബ്ദു​ൽ നാ​സ​ർ വെ​ള്ളി​യാ​ഴ്ച ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ക​യും ക്യാ​മ്പി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ശ​നി​യാ​ഴ്ച വൈ​കുന്നേരം അ​ഞ്ചോ​ടെ ക്യാ​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​രി​ച്ചു​വി​ട്ടെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ ര​ണ്ട് ദി​വ​സ​മാ​യി അ​നൗ​ദ്യോ​ഗി​ക ക്യാ​മ്പി​ൽ തു​ട​ർ​ന്നി​ട്ടും റ​വ​ന്യു അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു നോ​ക്കാ​ത്ത​ത് ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.​
മ​ഴ മാ​റി​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും വീ​ട് പൂ​ർ​ണ​മാ​യി വാ​സ​യോ​ഗ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​യു​ന്ന​ത്. മി​ക്ക വീ​ടു​ക​ളി​ലും ചെ​ളി പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​ല വീ​ടി​നു​ള്ളി​ൽ പു​ഴു​ക്ക​ളും മ​റ്റു ചെ​റു ജീ​വി​ക​ളും താ​വ​ള മാ​ക്കി​യ​തി​നാ​ലു​മാ​ണ് ഉ​ട​നെ വീ​ട്ടി​ലേ​ക്ക് മാ​റാ​ൻ ആ​ളു​ക​ൾ വി​സ​മ്മ​തി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യി പു​ന​സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.