ച​ട്ട​ന്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷം 22ന്
Wednesday, August 21, 2019 12:36 AM IST
ചവറ: വി​ദ്യാ​ധി​രാ​ജ ച​ട്ട​ന്പി സ്വാ​മി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ 22, 25 തീ​യ​തി​ക​ളി​ൽ പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കും. 22ന് ​രാ​വി​ലെ ഏ​ഴി​ന് അ​ന്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്‍റെ സോ​പാ​ന സം​ഗീ​തം.
9.30ന് ​ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം വാ​ഴൂ​ർ തീ​ർ‌​ഥ​പാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ നി​ർ​വ​ഹി​ക്കും. 10.30ന് ​ജ​യ​ന്തി സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.
സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ധി​രാ​ജ ധ​ർ​മ​സ​ഭ സെ​ക്ര​ട്ട​റി സി.​കെ.​വാ​സു​ക്കു​ട്ട​ൻ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഗു​രു​ക​ടാ​ക്ഷം ദൃ​ശ്യ-​ശ്ര​വ്യ സി​ഡി​യു​ടെ പ്ര​കാ​ശ​നം ന​ട​ക്കും. സി​ഡി​യു​ടെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ആ​ല​പ്പി രം​ഗ​നാ​ഥ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി 7.15ന് ​പ​ന്മ​ന താ​ണ്ഡ​വം ക​ലാ​സ​മി​തി​യു​ടെ നൃ​ത്ത​വി​സ്മ​യം, തു​ട​ർ​ന്ന് ഗു​രു​ക​ടാ​ക്ഷം ഭ​ക്തി​ഗാ​ന​മേ​ള.
25ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ‌​ഥി​ക​ൾ​ക്കാ​യി പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​രം, വി​ജ​യി​ക​ൾ​ക്ക് 5000, 2000 രൂ​പ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജീ​വ​കാ​രു​ണ്യ​ദി​ന സ​മ്മേ​ള​നം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ക്ക് മം​ഗ​ല​ശേ​രി​യെ ആ​ദ​രി​ക്കും. പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ദ​ന​വും ന​ട​ക്കും. പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04762670931 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.