വാ​ഹ​നം കേടായി; നീ​ണ്ട​ക​ര പാ​ല​ത്തി​ന് സ​മീ​പം ഗതാഗതം സ്തംഭിച്ചു
Wednesday, August 21, 2019 11:14 PM IST
ച​വ​റ: ടൈ​ല്‍​സു​മാ​യി വ​ന്ന ലോ​റി ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന നീ​ണ്ട​ക​ര പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് കേ​ടാ​യ​തി​നെ തു​ട​ര്‍​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.​ ഇന്നലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടൈ​ല്‍​സു​മാ​യി കാ​യം​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി നീ​ണ്ട​ക​ര പാ​ല​ത്തി​ന് തൊ​ട്ട് താ​ഴെ വ​ച്ച് മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്നാണ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.
ഇ​തി​നി​ട​യി​ല്‍ പെ​ട്ടെന്ന് പോ​കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്ത് കൂ​ടി വ​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യാ​തെ അ​വി​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി സ്ഥി​തി ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ച ശേ​ഷം ക്രെ​യി​നു​പ​യോ​ഗി​ച്ച് കേ​ടാ​യ ലോ​റി മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.