കാ​വു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം; അ​പേ​ക്ഷി​ക്കാം
Wednesday, August 21, 2019 11:14 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കാ​വു​ക​ള്‍ സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ച്ച് വ​രു​ന്ന​തി​ന് 2019-20 വ​ര്‍​ഷ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ്യ​ക്തി​ക​ള്‍, ദേ​വ​സ്വം, ട്ര​സ്റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​വു​ക​ള്‍​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്.
കാ​വ് ഉ​ട​മ​സ്ഥ​ര്‍ വി​സ്തൃ​തി, ഉ​ട​മ​സ്ഥ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ സെ​പ്റ്റം​ബ​ര്‍ 30 ന​കം കൊ​ല്ലം വ​ന​ശ്രീ കോം​പ്ല​ക്‌​സി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. മു​മ്പ് ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ചി​ന്ന​ക്ക​ട​യി​ലു​ള്ള സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0474-2748976, 9447979132.