ഉ​ളി​യ​ക്കോ​വി​ൽ ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ആ​രം​ഭി​ച്ചു
Wednesday, August 21, 2019 11:41 PM IST
കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ സ്പോ​ർ​ട്സ് ക്ല​ബ് ആ​ന്‍റ് റീ​ഡിം​ഗ് റൂ​മി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ 15ന് ​സ​മാ​പി​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ‌​വ​ഹി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജൂ​നി​യ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം സീ​മാ​സ് സ​ന്തോ​ഷ് നി​ർ​വ​ഹി​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി 3000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 2000 രൂ​പ​യും ന​ൽ‌​കും. ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് സ​മാ​പി​ക്കും.
സെ​പ്റ്റം​ബ​ർ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ജ​യ​ൻ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി 20,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും ന​ൽ​കും. പ്ര​ദ​ർ​ശ​ന യോ​ഗ്യ​മാ​യ എ​ല്ലാ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.
12ന് ​വൈ​കു​ന്നേ​രം 6.30ന് ​ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​നാ​യ​ർ നി​ർ​വ​ഹി​ക്കും. ഡ​ബി​ൾ​സി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യി 300 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 2000 രൂ​പ​യും ന​ൽ​കും. സി​ഗിം​ൾ​സി​ന് ഒ​ന്നാം സ​മ്മാ​നം 2000 രൂ​പ​യാ​ണ്. ര​ണ്ടാം സ​മ്മാ​നം ആ​യി​രം രൂ​പ​യും ന​ൽ​കും.
14ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ലാ​കാ​യി, കാ​രം​സ്-​ചെ​സ് മ​ത്സ​ര​ങ്ങ​ൾ, വൈ​കു​ന്നേ​രം നാ​ലി​ന് സം​സ്ഥാ​ന​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം ആ​ശ്രാ​മം സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 7000 രൂ​പ​യും ന​ൽ​കും. 5.30ന് ​ക്വി​സ് മ​ത്സ​രം, 6.30മു​ത​ൽ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ.
15ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ലാ​കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ‌, വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും, രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി പി.​ഡി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.