നാ​ടും ന​ഗ​ര​വും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി
Wednesday, August 21, 2019 11:42 PM IST
ശാ​സ്താം​കോ​ട്ട: വീ​ഥി​ക​ളെ അ​മ്പാ​ടി​യാ​ക്കി നാ​ളെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം ന​ട​ക്കും. അ​തി​രു​ക​ളി​ല്ലാ​ത്ത സൗ​ഹൃ​ദം മ​തി​ലു​ക​ളി​ല്ലാ​ത്ത മ​ന​സ് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ക്കു​ന്ന​ത്.
ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ക​ണ്ണ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കും. ബാ​ല​ഗോ​കു​ലം ശാ​സ്താം​കോ​ട്ട മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന​പ്പെ​ട്ടി ആ​ശ്ര​മം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര​യും ആ​യി​ക്കു​ന്നം പു​ത്ത​ൻ​വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര​യും ഭ​ര​ണി​ക്കാ​വി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി ഭ​ര​ണി​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.
മു​തു​പി​ലാ​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് മി​ഥി​ലാ​പു​രി, കാ​വി​ൽ മു​ക്ക് വ​ഴി മു​തു​പി​ലാ​ക്കാ​ട് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. ക​രി​ന്തോ​ട്ടു​വ ഭ​ദ്രാ-​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര പെ​രു​വേ​ലി​ക്ക​ര മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം വ​ഴി തി​രി​കെ ക​രി​ന്തോ​ട്ടു​വ​യി​ൽ സ​മാ​പി​ക്കും.
മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ണൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര വെ​ട്ടി​ക്കാ​ട്ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലും വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ആ​ത്മാ​വ് മു​ക്കി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര പാ​ട്ടു​പു​ര​യ്ക്ക​ൽ ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലും സ​മാ​പി​ക്കും.
ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്കേ​വീ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ചി​റ്റ​യ്ക്കാ​ട്ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കും ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി മൂ​ർ​ത്തി​ക്കാ​വി​ൽ നി​ന്നും വീ​ട്ടി​നാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കും പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് കോ​ട്ട​മു​ക്കി​ൽ നി​ന്നും ഇ​ട​യ്ക്കാ​ട് മു​ര​ളീ​ധ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കും ശോ​ഭാ​യാ​ത്ര ന​ട​ക്കും.
കു​ന്ന​ത്തൂ​രി​ൽ മാ​നാ​മ്പു​ഴ മാ​ട​ൻ​ന​ട ക്ഷേ​ത്രം, മു​ക്കി​ൽ ക്ഷേ​ത്രം, ക​ല്ലു​മ​ൺ മ​ല​ന​ട എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ൾ നെ​ടി​യ​വി​ള പ​ഴ​വ​രി​ക്ക​ൽ​കാ​വി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി നെ​ടി​യ​വി​ള ക്ഷേ​ത്രം വ​ഴി മു​ര​ളീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. തു​രു​ത്തി​ക്ക​ര ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ത​ലാ​പ്പി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കും ശോ​ഭാ​യാ​ത്ര ന​ട​ക്കും.
പ​ടി​ഞ്ഞാ​റേ ക​ല്ല​ട വെ​ട്ടി​യ​തോ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​രാ​ളി​മു​ക്ക് വ​ഴി ഭ​ര​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും സ​മാ​പി​ക്കും. മ​ൺ​റോ​തു​രു​ത്തി​ൽ പെ​രു​ങ്ങാ​ലം ഗു​രു​മ​ന്ദി​രം ജ​ങ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും കോ​ത​പു​ര​ത്തു നി​ന്നും കി​ട​പ്ര​ത്തി​ലും ക​ല്ലു​വി​ള​യി​ൽ നി​ന്നും പ​ട്ടം​തു​രു​ത്ത് ക്ഷേ​ത്ര​ത്തി​ലും ശോ​ഭാ​യാ​ത്ര സ​മാ​പി​ക്കും.