താ​രാ​ട്ട് ഇ​ന്ന്
Thursday, August 22, 2019 11:32 PM IST
കൊല്ലം: ഗ​വ​ണ്‍​മെ​ന്‍റ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യാ​യ ഇ​ന്‍​ഫെ​ര്‍​ട്ടി​ലി​റ്റി ക്ലി​നി​ക്കി​ലെ ചി​കി​ത്സ​വ​ഴി സ​ന്താ​ന​ല​ബ്ധി​യു​ണ്ടാ​യ ദ​മ്പ​തി​ക​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും സം​ഗ​മ​മാ​യ താ​രാ​ട്ട് ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ 10.30ന് ​ഗ​വ​ണ്‍​മെ​ന്‍റ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍ മെ​മ​ന്‍റോ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഇ​ന്‍​ഫ​ര്‍​ട്ടി​ലി​റ്റി ക്ലി​നി​ക്ക് ക​ണ്‍​സ​ള്‍​ട്ട​ന്റ് ഡോ ​ജെ അ​ഞ്ജ​ലി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.
ജ​ന​പ്ര​തി​നി​ധി​കൾ, എ​ച്ച്​എം​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.