സി​പി​ഐ​യി​ൽ നി​ന്നും രാ​ജി​വെ​ച്ച​വ​ർ സി​പി​എ​മ്മി​ലേ​ക്ക്
Sunday, September 8, 2019 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​രി​ൽ സി​പി​ഐ​യി​ൽ നി​ന്നും രാ​ജി​വ​ച്ച​വ​ർ സി​പി​എ​മ്മി​ലേ​ക്ക്. സി​പി​എം നെ​ടു​വ​ത്തൂ​ർ ഏ​രി​യ ക​മ്മി​റ്റി​യും തേ​വ​ല​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി​യും യോ​ഗം ചേ​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.
സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും സ​ഹ​ക​ര​ണ വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ബി.​എ​സ്.​ഗോ​പ​കു​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 170 പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ സി​പി​ഐ​യി​ൽ നി​ന്നും രാ​ജി​വ​ച്ച​ത്. നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സി​പി​ഐ​യി​ൽ ഏ​റെ നാ​ളാ​യി നി​ല​നി​ന്ന വി​ഭാ​ഗീ​യ ചി​ന്താ​ഗ​തി​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പോ​ടെ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രു​ന്നു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​മു​ര​ളീ​ധ​ര​നും ചു​മ​ത​ല​ക്കാ​ര​നാ​യ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​രാ​ജേ​ന്ദ്ര​നും ചേ​ർ​ന്ന് പാ​ർ​ട്ടി ഘ​ട​ക തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​പ്പു​റം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​ങ്ങ​ളെ പാ​ർ​ട്ടി വി​ടു​ന്ന ത​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് ബി.​എ​സ്.​ഗോ​പ​കു​മാ​റും ബി.​അ​നി​ൽ കു​മാ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഒ​ട്ടു​മി​ക്ക പാ​ർ​ട്ടി​ക​ളി​ൽ നി​ന്നെ​ല്ലാം ക്ഷ​ണ​മു​ണ്ടാ​യി. ഒ​ടു​വി​ലാ​ണ് സി​പി​എ​മ്മി​ൽ ചേ​രു​വാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.