മു​റി​ക​ഴു​കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Monday, September 9, 2019 1:21 AM IST
പ​ത്ത​നാ​പു​രം: മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ​ട്ടാ​ഴി താ​ഴ​ത്തു​വ​ട​ക്ക് വി​ഷ്ണു ഭ​വ​നി​ല്‍ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഉ​ഷാ​കു​മാ​രി (45) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ താ​ല്‍​കാ​ലി​ക മെ​ക്കാ​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ മ​ക​ന്‍ വി​ഷ്ണു ജോ​ലി ക​ഴി​ഞ്ഞ് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ഷാ​കു​മാ​രി ഷോ​ക്കേ​റ്റ് നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വൈ​ദ്യു​ത ബ​ന്ധം വി​ശ്ചേ​ദി​ച്ച ശേ​ഷം പ​ട്ടാ​ഴി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​റി ക​ഴു​കു​ന്ന​തി​നി​ടെ നി​ല​ത്ത് കി​ട​ന്ന ഹോ​ള്‍​ഡ​റി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ന്ന​ത വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. കു​ന്നി​ക്കോ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ൽ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.