ഗു​രു​ദേ​വ ജ​യ​ന്തി ഘോ​ഷ​യാ​ത്ര 13ന് ​കൊ​ല്ല​ത്ത്
Monday, September 9, 2019 11:46 PM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ ധ​ർ​മ​പ​രി​പാ​ല​ന യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും 13ന് ​കൊ​ല്ല​ത്ത് ന​ട​ക്കും.
സ​മ്മേ​ള​ന സ്ഥ​ല​മാ​യ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ രാ​വി​ലെ 8.30ന് ​ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ൻ ശ​ങ്ക​ർ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​മാ​കും. ജ​യ​ന്തി ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് സിം​സ് ആ​ശു​പ​ത്രി​യി​ലെ ആ​ർ.​ശ​ങ്ക​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ, സെ​ക്ര​ട്ട​റി എ​ന്‌.​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​ഞ്ഞു​കൃ​ഷ്ണ​ൻ, യോ​ഗം കൗ​ൺ​സി​ല​ർ പി.​സു​ന്ദ​ര​ൻ, ആ​ർ‌​ഡി​സി ചെ​യ​ർ​മാ​ൻ മ​ഹി​മ അ​ശോ​ക​ൻ, യോ​ഗം ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ആ​നേ​പ്പി​ൽ എ.​ഡി.​ര​മേ​ഷ്, കെ.​ധ​ർ​മ​രാ​ജ​ൻ, യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, വി​നി​താ സം​ഘം, യൂ​ത്ത് മൂ​വ്മെ​ന്‍റ്, എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ​ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, കു​മാ​രി-​കു​മാ​ര സം​ഘം ഭാ​ര​വാ​ഹി​ക​ൾ, ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
അ​ല​ങ്ക​രി​ച്ച ഗു​രു​ദേ​വ​ര​ഥം, നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്മാ​ർ, നാ​ദ​സ്വ​രം, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, പ​ഞ്ചാ​രി​മേ​ളം, താ​യ​ന്പ​ക, പാ​ണ്ടി​മേ​ളം, ബാ​ന്‍റു​മേ​ളം, തെ​യ്യാ​ണ്ടി​മേ​ളം, റോ​ള​ർ സ്കേ​റ്റിം​ഗ്, മ​യി​ലാ​ട്ടം, കാ​വ​ടി​യാ​ട്ടം, തെ​യ്യം തു​ട​ങ്ങി​യ​വ എ​ന്നി​വ ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കും.
തൊ​ട്ടു​പി​ന്നി​ൽ കൊ​ല്ലം ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി, വി​എ​ൻ​എ​സ്എ​സ് കോ​ള​ജ് ഒ​ഫ് നേ​ഴ്സിം​ഗ്, നേ​ഴ്സിം​ഗ് സ്കൂ​ൾ, ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ട്ര​സ്റ്റ് ഹൈ​സ്കൂ​ൾ, ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഒ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് എ​ന്നി​വ​യു​ടെ ഫ്ലോ​ട്ടു​ക​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും ര​ഥ​ങ്ങ​ളും അ​ണി​നി​ര​ക്കും. അ​തി​ന് പി​ന്നി​ൽ 75 ശാ​ഖാ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ത​ത് ബാ​ന​റി​ൻ കീ​ഴി​ൽ പീ​ത​വ​സ്ത്ര​ധാ​രി​ക​ളാ​യി ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​ചേ​രും.
ജ​യ​ന്തി ഘോ​ഷ​യാ​ത്ര ചി​ന്ന​ക്ക​ട സ്ക്വ​യ​റി​ൽ എ​ത്തി ഓ​വ​ർ ബ്രി​ഡ്ജ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ്, റി​സ​ർ​വ് പോ​ലീ​സ് ക്യാ​ന്പ്, ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നം വ​ഴി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ജ​യ​ന്തി സ​മ്മേ​ള​നം കെ.​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.‍ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കും.
എം.​മു​കേ​ഷ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. കൊ​ല്ലം അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ 50 വ​ർ​ഷം പി​ന്നി​ട്ട മു​ൻ മ​ന്ത്രി സി.​വി.​പ​ദ്മ​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.