പ​രി​സ്ഥി​തി ശു​ചീ​ക​ര​ണ​വും ഓ​ണ​ക്കി​റ്റ് വി​തര​ണ​വു​മാ​യി ഹാ​യ്
Tuesday, September 10, 2019 11:30 PM IST
ച​വ​റ: ഉ​ത്രാ​ട ദി​ന​ത്തി​ൽ പ​രി​സ്ഥി​തി ശു​ചീ​ക​ര​ണ​വും ഓ​ണ​ക്കി​റ്റ് വി​ര​ണ​വു​മാ​യി ഇ​ട​പ്പ​ള്ളി​ക്കോ​ട്ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​യ് സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്ക് രം​ഗ​ത്ത്.
ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ബ​സ് സ്റ്റോ​പ്പും പ​രി​സ​ര​വു​മാ​ണ് ഓ​ണ ദി​ന​ത്തി​ൽ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി​യ​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​പ്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യകി​റ്റും വി​ത​ര​ണം ചെ​യ്തു. ക്ല​ബ് അം​ഗ​വും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​മാ​യ നൗ​ദാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​നീ​ർ, സെ​ക്ര​ട്ട​റി നൈ​നാ​ൻ ഡാ​നി​യ​ൽ, റ്റി ​എ ന​ജീ​ബ്, വി ​ഒ ജോ​ൺ​സ​ൺ, രാ​ഹു​ൽ, എ ​എം ന​ജീ​ബ്, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ പ്രസംഗി​ച്ചു.