വാർഷികവും ഓണാഘോഷവും: ഗ്രാ​മോ​ത്സ​വം ഇന്നുമുതൽ
Tuesday, September 10, 2019 11:30 PM IST
പുനലൂർ: അ​ഷ്ട​മം​ഗ​ലം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഗ്രാ​മോ​ത്സ​വം 2019 എ​ന്ന പേ​രി​ൽ ഇ​ന്നു മു​ത​ൽ 13 വ​രെ അ​ഷ്ട​മം​ഗ​ല​ത്ത് ന​ട​ക്കും.
ഇ​ന്ന്് രാ​വി​ലെ എ​ട്ടി​ന് വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് സു​കേ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. 12ന് ​രാ​വി​ലെ മു​ത​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് മാ​റു​ന്ന മ​ല​യാ​ളി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ പ്ര​ദീ​പ് ക​ണ്ണം​കോ​ട്, റെ​നി ആ​ന്‍റ​ണി, എ​സ് ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 13ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ​ഷാ​യെ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സേ​വ​ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഗ്രാ​മ ര​ത്നം, ഗ്രാ​മ പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ൽ എം ​എ നി​ഷാ​ദ്, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ബി ​രാ​ധാ​മ​ണി, പി. ​സ​ജി, കെ. ​പ്ര​ഭ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 13 ന് ​രാ​ത്രി എ​ട്ടു മു​ത​ൽ ഹീ​ലി​യം കൊ​ല്ലം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡ് പ്രോ​ഗ്രാം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ശ്യാം, ​സു​കേ​ഷ് കു​മാ​ർ, ആ​ർ. അ​ജി​കു​മാ​ർ, എ​സ്. സു​നി​ൽ, എ​സ്. ബി​ജു​കു​മാ​ർ, വി​പി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.