ഗ്ര​ന്ഥ​ശാ​ലാ​വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും
Tuesday, September 10, 2019 11:31 PM IST
കൊ​ട്ടി​യം: വ​ട​ക്കേ​വി​ള ശ്രീ​വി​ലാ​സം ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​റു​പ​ത്തി​നാ​ലാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഗ്ര​ന്ഥ​ശാ​ല ക​ലോ​ത്സ​വ​വും ഇ​ന്നു​മു​ത​ൽ 13 വ​രെ ഗ്ര​ന്ഥ​ശാ​ലാ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് 13 ന് ​രാ​ത്രി ഏ​ഴി​ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി.​ഗം​ഗാ​ധ​ര​ൻ പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തും. കൊ​ല്ലം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തും. കൗ​ൺ​സി​ല​ർ സ​ലീ​ന, ലൈ​ബ്ര​റി കൗ​ൺ​സി​ൽ വ​ട​ക്കേ​വി​ള നേ​തൃ​ത്വ സ​മി​തി ക​ൺ​വീ​ന​ർ പ​ട്ട​ത്താ​നം സു​നി​ൽ, സെ​ക്ര​ട്ട​റി ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഒ​റ്റ​ക്കൊ​രു കാ​മു​ക​ൻ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ എ​ഴു​തി​യ ശ്രീ​ഷ്കു​മാ​ർ, വി​ജി​ല​ൻ​സ് സി​ഐ ആ​ർ.​വി​നോ​ദ് കു​മാ​ർ, ചി​ത്ര​കാ​രി ഗോ​പി​ക ക​ണ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. നാ​ട​ക- സി​നി​മാ ടി ​വി സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് വി​ജ​യ​കു​മാ​രി ഒ.​മാ​ധ​വ​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തും. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഡ്രാ​മാ​ന​ന്ദം തീ​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ മ​ഴ ബാ​ക്കി​വെ​ച്ച​ത് എ​ന്ന നാ​ട​കം ന​ട​ക്കും.