രൂ​പ​താ വി​ദ്യാ​ഭ്യാ​സ സ​മി​തി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി
Thursday, September 12, 2019 11:29 PM IST
കൊ​ല്ലം: ലാ​റ്റി​ൻ കാ​ത്ത​ലി​ക് രൂ​പ​താ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഐ​സി​എ​സ്ഐ, ഐ​എ​സ് സി, ​സി​ബി​എ​സ്ഇ, സി​ബി​എ​സ്ഇ-​പ്ല​സ്ടു എ​ന്നി​വ​യി​ൽ കൊ​ല്ലം രൂ​പ​ത​യി​ൽ‌ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
കൊ​ല്ലം ക​ർ‌​മ​ല​റാ​ണി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മെ​രി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
രൂ​പ​ത​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​പ്ല​സ് നേ​ടി​യ ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് ബി​ഷ​പ് സ്റ്റാ​ൻ​ലി റോ​മ​ൻ​പൗ​രോ​ഹി​ത്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും വി​മ​ല​ഹൃ​ദ​യ ഗേ​ൾ‌​സ് ഹൈ​സ്കൂ​ളി​ന് മോ​ൺ.​ജോ​ർ​ജ് മാ​ത്യു പൗ​രോ​ഹി​ത്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വി​ത​ര​ണം ചെ​യ്തു.
മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ൺ.​ജോ​ർ‌​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ.​ജോ​സ​ഫ് ജോ​ൺ, മോ​ൺ.​ഫെ​ർ​ഡി​നാ​ന്‍റ് പീ​റ്റ​ർ, ഫാ.​ഡോ.​റോ​ൾ​ഡ​ൻ ജേ​ക്ക​ബ്, റ്റി.​എ.​മേ​രി​ക്കു​ട്ടി, ജി.​ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ന്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്, പ​ട​പ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്, കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് എ​ച്ച്എ​സ്, കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, കൊ​ട്ടി​യം സി​എ​ഫ് എ​ച്ച്എ​സ്, നീ​ണ്ട​ക​ര സെ​ന്‍റ് ആ​ഗ്ന​സ് എ​ച്ച്എ​സ് എ​ന്നി​വ​യ്ക്ക് പാ​രി​തോ​ഷി​ക​വും വി​ത​ര​ണം ചെ​യ്തു.