കൊ​ല്ലം ന​ഗ​ര​ത്തെ മ​ഞ്ഞ​ക്ക​ട​ലാ​ക്കി ഗു​രു​ദേ​വ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര
Friday, September 13, 2019 10:45 PM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ല്ല​ത്ത് ന​ട​ന്ന ഘോ​ഷ​യാ​ത്ര അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ഗ​ര​ത്തെ പീ​ത​സാ​ഗ​ര​മാ​ക്കി. എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​ചേ​ർ​ന്ന​ത്.

യോ​ഗ​ത്തി​ന്‍റെ വി​വി​ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. പീ​ത പ​താ​ക​യു​മേ​ന്തി പീ​ത​വ​സ്ത്ര​വും ധ​രി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഘോ​ഷ​യാ​ത്ര​യ്ക്ക് പ​കി​ട്ടേ​കി. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​യ പാ​ത​ക​ൾ​ക്ക് ഇ​രു​വ​ശ​വും സം​ഘാ​ട​ക​ർ‌ പീ​ത​പ​താ​ക​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്നു.

ഓ​ണ​ത്തി​ന്‍റെ വേ​ള​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യാ​യ​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ‌​ക്കാ​ർ ഇ​തു വീ​ക്ഷി​ക്കാ​നും ന​ഗ​ര​നി​ര​ത്തു​ക​ളി​ൽ നി​റ​ഞ്ഞു. കൊ​ല്ലം ന​ഗ​ര​ത്തി​ന് പു​റ​ത്ത് നി​ന്നു​വ​രെ നി​ര​വ​ധി ആ​ൾ​ക്കാ​ർ ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കാ​ൻ എ​ത്തു​ക​യു​ണ്ടാ​യി.

പൊ​തു​സ​മ്മേ​ള​ന സ്ഥ​ല​മാ​യ കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ ആ​ർ‌.​ശ​ങ്ക​ർ ന​ഗ​റി​ൽ കൊ​ല്ലം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ രാ​വി​ലെ പീ​ത​പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് വി​പു​ല​മാ​യ ജ​യ​ന്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ജ​യ​ന്തി ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് സിം​സ് ആ​ശു​പ​ത്രി​യി​ലെ ആ​ർ.​ശ​ങ്ക​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ചു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ, സെ​ക്ര​ട്ട​റി എ​ന്‌.​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​ഞ്ഞു​കൃ​ഷ്ണ​ൻ, യോ​ഗം കൗ​ൺ​സി​ല​ർ പി.​സു​ന്ദ​ര​ൻ, ആ​ർ‌​ഡി​സി ചെ​യ​ർ​മാ​ൻ മ​ഹി​മ അ​ശോ​ക​ൻ, യോ​ഗം ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ആ​നേ​പ്പി​ൽ എ.​ഡി.​ര​മേ​ഷ്, കെ.​ധ​ർ​മ​രാ​ജ​ൻ, യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ, ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, വി​നി​താ സം​ഘം, യൂ​ത്ത് മൂ​വ്മെ​ന്‍റ്, എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ​ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, കു​മാ​രി-​കു​മാ​ര സം​ഘം ഭാ​ര​വാ​ഹി​ക​ൾ, ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ല​ങ്ക​രി​ച്ച ഗു​രു​ദേ​വ​ര​ഥം, നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്മാ​ർ, നാ​ദ​സ്വ​രം, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, പ​ഞ്ചാ​രി​മേ​ളം, താ​യ​ന്പ​ക, പാ​ണ്ടി​മേ​ളം, ബാ​ന്‍റു​മേ​ളം, തെ​യ്യാ​ണ്ടി​മേ​ളം, റോ​ള​ർ സ്കേ​റ്റിം​ഗ്, മ​യി​ലാ​ട്ടം, കാ​വ​ടി​യാ​ട്ടം, തെ​യ്യം തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി.

തൊ​ട്ടു​പി​ന്നി​ൽ കൊ​ല്ലം ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി, വി​എ​ൻ​എ​സ്എ​സ് കോ​ള​ജ് ഒ​ഫ് നേ​ഴ്സിം​ഗ്, നേ​ഴ്സിം​ഗ് സ്കൂ​ൾ, ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ട്ര​സ്റ്റ് ഹൈ​സ്കൂ​ൾ, ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഒ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് എ​ന്നി​വ​യു​ടെ ഫ്ലോ​ട്ടു​ക​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും ര​ഥ​ങ്ങ​ളും അ​ണി​നി​ര​ന്നു. അ​തി​ന് പി​ന്നി​ൽ 75 ശാ​ഖാ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ത​ത് ബാ​ന​റി​ൻ കീ​ഴി​ൽ പീ​ത​വ​സ്ത്ര​ധാ​രി​ക​ളാ​യി ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​ചേർന്നു.

ജ​യ​ന്തി ഘോ​ഷ​യാ​ത്ര ചി​ന്ന​ക്ക​ട സ്ക്വ​യ​റി​ൽ എ​ത്തി ഓ​വ​ർ ബ്രി​ഡ്ജ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ്, റി​സ​ർ​വ് പോ​ലീ​സ് ക്യാ​ന്പ്, ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നം വ​ഴി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തിചേർന്നു.

തു​ട​ർ​ന്ന് ന​ട​ന്ന ജ​യ​ന്തി സ​മ്മേ​ള​നം കെ.​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെയ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി.

എം.​മു​കേ​ഷ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹിച്ചു. കൊ​ല്ലം അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ 50 വ​ർ​ഷം പി​ന്നി​ട്ട മു​ൻ മ​ന്ത്രി സി.​വി.​പ​ദ്മ​രാ​ജ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ.​ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ലും ഗു​രു​ദേ​വ ജ​യ​ന്തി ഘോ​ഷ​യാ​ത്ര ന​ട​ന്നു. കാ​രം​കോ​ട് നി​ന്ന് വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഡോ.​ബി.​അ​ശോ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ട്ടി​യം എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ്, കൊ​ട്ടി​യം എ​സ്എ​ൻ ഐ​ടി​ഐ, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 54 ശാ​ഖ​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും വ​നി​താ സം​ഘം, യൂ​ത്ത് മൂ​വ്മെ​ന്‍റ്, മൈ​ക്രോഫി​നാ​ൻ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

വാ​ദ്യ​മേ​ള​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി. പൊ​തു​യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭാ സം​ഗ​മം ഡോ.​കെ.​ജ​യ​കു​മാ​ർ‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​സ​ജീ​വ്, ബി.​സ​ജ​ൻ​ലാ​ൽ, ത​ഴു​ത്ത​ല എ​ൻ.​രാ​ജു, ജി.​രാ​ജേ​ഷ്, കെ.​സു​ജ​യ്കു​മാ​ർ, ശോ​ഭ​നാ ശി​വാ​ന​ന്ദ​ൻ, ബീ​നാ പ്ര​ശാ​ന്ത്, വി.​ശ്രീ​ദേ​വി, വി.​അ​ജി​ത്, എ​സ്.​ക​ന​ക​ജ, കെ.​വി​ജ​യ​കു​മാ​ർ, കെ.​ന​ട​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.