ഇ​ഗ്നൈ​റ്റ് 2019 യു​വ​ദീ​പ്തി എസ്എംവൈഎം ക്യാ​ന്പ് മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു
Sunday, September 15, 2019 12:52 AM IST
മീ​ൻ​കു​ളം: കൊ​ല്ലം -ആ​യൂ​ർ ഫൊ​റോ​നാ യു​വ​ദീ​പ്തി എസ്എംവൈഎം നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന യു​വ​ജ​ന ക്യാ​ന്പ് ഇ​ഗ്നൈ​റ്റ് 2019 ​മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു.

ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങ​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​ന്പി​ൽ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്ട്, ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​ന്പി​ൽ, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ വ​ർ​ഗീ​സ് അ​നി​മേ​റ്റ​ർ സിസ്റ്റർ സെ​ലി​ൻ കാ​വു​ങ്ക​ൽ, സീ​നാ​മോ​ൾ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. യു​വ​ജ​നം വ​ച​ന പാ​ത​യി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ദ​ഗ്ധർ ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം അം​ഗ​ങ്ങ​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ക്യാ​ന്പ് സ​മാ​പി​ക്കും.