പ​ള്ളി​ക്ക​ൽ ആ​റി​നെ സംരക്ഷിക്കാൻ യു​വ​ജ​ന കൂ​ട്ടാ​യ്മ
Sunday, September 15, 2019 11:05 PM IST
ശാ​സ്താം​കോ​ട്ട: പ​ള്ളി​ക്ക​ൽ ആ​റി​നെ സം​ര​ക്ഷി​ക്കാ​ൻ തി​രു​വോ​ണ​നാ​ളി​ൽ കൈ​കോ​ർ​ത്ത് യു​വ​ജ​ന കൂ​ട്ടാ​യ്മ. അ​റ​വു മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കു​ക​ളും അ​ടി​ഞ്ഞു​കൂ​ടി ഒ​ഴു​ക്ക് നി​ല​ച്ചു മാ​ലി​ന്യ​ത്തോ​ടാ​യാ​യി മാ​റി​യ പ​ള്ളി​ക്ക​ലാ​റാ​ണ് യു​വ​ജ​ന കൂ​ട്ടാ​യ്മ​യി​ൽ തി​രു​വോ​ണ​നാ​ളി​ൽ ശു​ചീ​ക​രി​ച്ച​ത്.
പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് പാ​ല​ത്തും​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം മാ​ലി​ന്യം നി​റ​ഞ്ഞ ഭാ​ഗ​മാ​ണ് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ ശു​ചീ​ക​രി​ച്ച​ത്. ക്ലീ​ൻ പ​ള്ളി​ക്ക​ലാ​ർ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്താ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. സ്റ്റാ​ൻ​ലി അ​ല​ക്സ്, റി​യാ​സ് പ​റ​മ്പി​ൽ, ഷെ​ഫീ​ഖ് മൈ​നാ​ഗ​പ്പ​ള്ളി, ര​തീ​ഷ് ഇ​ട​യ്ക്കാ​ട്, പ്ര​സ​ന്ന​ൻ ഇ​ട​യ്ക്കാ​ട്, ഡി ​ശ​ശി​ധ​ര​ൻ, ജോ​ബി​ൻ, സു​ധീ​ഷ് മ​ല​ന​ട, ആ​ർ രാ​ജേ​ഷ്, ബി​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.