പി​ന്തു​ണ​ച്ച​ത് സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍: സ​മ്മി​ശ്ര​കൃ​ഷി രീ​തി​യി​ലൂ​ടെ നേ​ട്ടം കൊ​യ്ത് പ്ര​വാ​സി ക​ര്‍​ഷ​ക​ന്‍
Friday, September 20, 2019 11:22 PM IST
കൊല്ലം: പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ 17 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടാ​ണ് വെ​ളി​യം സ്വ​ദേ​ശി​യാ​യ വി​നോ​ദ്കു​മാ​ര്‍ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത്. അ​ധ്വാ​നി​ക്കാ​ന്‍ ത​യ്യാ​റു​ള്ള മ​ന​സു​മാ​യി സ്വ​യം​തൊ​ഴി​ല്‍ സാ​ധ്യ​ത തേ​ടി​യ ഈ ​പ്ര​വാ​സി​ക്ക് മു​ന്നി​ല്‍ സ​ഹാ​യ​ത്തി​ന്‍റെ വ​ഴി തു​റ​ന്ന് കൊ​ടു​ത്ത​ത് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്. 10 പ​ശു​ക്ക​ളു​മാ​യി പു​തി​യൊ​രു ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ടാ​ന്‍ വി​നോ​ദി​നെ പ്രേ​രി​പ്പി​ച്ച​ത് ഈ ​പി​ന്തു​ണ​യാ​ണ്.
വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള 65 പ​ശു​ക്ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ക്ഷീ​ര​വ​കു​പ്പി​ല്‍ നി​ന്ന് ല​ഭി​ച്ച മൂ​ന്ന​ര ല​ക്ഷം രൂ​പ​ക്ക് 10 പ​ശു​ക്ക​ളു​മാ​യി തു​ട​ങ്ങി​യ ഫാം ​ആ​ദാ​യ​ക​ര​മാ​യ​താ​ണ് വി​പു​ലീ​ക​ര​ണ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്ന​തെ​ന്ന് വി​നോ​ദ്കു​മാ​ര്‍ പ​റ​യു​ന്നു. ക്ഷീ​ര വ​കു​പ്പി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സ​ബ്സി​ഡി​ക​ള്‍, ബോ​ണ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം എ​ന്നി​ങ്ങ​നെ സ​ര്‍​ക്കാ​രി​ന്റെ കൈ​ത്താ​ങ്ങോ​ടെ​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. പ്ര​തി​ദി​നം 400 ലി​റ്റ​ര്‍ പാ​ല്‍ ഉ​ദ്പാ​ദ​ന​മു​ണ്ട്. നേ​രി​ട്ടെ​ത്തു​ന്ന​വ​ര്‍​ക്കും സൊ​സൈ​റ്റി​ക​ള്‍ മു​ഖേ​ന​യു​മാ​ണ് വി​ല്‍​പ​ന.
മ​ത്സ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ളാ​ണ് പി​ന്നീ​ട് പ​രീ​ക്ഷി​ച്ച​ത്. ആ​ദ്യം ചെ​റി​യൊ​രു കു​ളം കു​ത്തി മീ​ന്‍​വി​ത്തി​ട്ടു. ഫി​ഷ​റീ​സ് വ​കു​പ്പ് സ​ഹാ​യം ന​ല്‍​കി​യ​പ്പോ​ള്‍ കൃ​ഷി വി​പു​ലീ​ക​രി​ച്ചു. ര​ണ്ടാ​മ​തൊ​രു കു​ള​വും കൂ​ടി കു​ഴി​ച്ചു. ചാ​ലു കീ​റി ക​നാ​ല്‍ വ​ഴി​ക​ളൊ​രു​ക്കി. കു​ളം നി​റ​യെ പെ​രു​കി​യ മീ​നു​ക​ളെ ക​നാ​ലി​ലേ​ക്ക് മാ​റ്റി വ​ലു​പ്പം പ​ര​മാ​വ​ധി എ​ത്തു​മ്പോ​ള്‍ വി​ല്‍​പ്പ​ന. ഒ​രു വ​ര്‍​ഷം നാ​ലുട​ണ്‍ വ​രെ വി​ല്‍​ക്കാ​നാ​കു​ന്ന​ത് കൃ​ഷി വി​ജ​യ​ത്തി​ന് സാ​ക്ഷ്യം. പ്രാ​ദേ​ശി​ക വി​ല്‍​പ​ന​യ്ക്ക് പു​റ​മേ ഹോ​ട്ട​ലു​ക​ള്‍​ക്കും മീ​ന്‍ ന​ല്‍​കു​ന്നു. ആ​റ്റു​വാ​ള, ന​ട്ട​ര്‍, സി​ലോ​പ്പി, ക​ട്ട്‌​ല തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
മ​ര​ച്ചീ​നി പ​ട​ര്‍​പ്പി​നു​ള്ളി​ല്‍ പാ​ഷ​ന്‍​ഫ്രൂ​ട്ട് വ​രെ വി​ള​യി​ച്ച് സ​മ്മി​ശ്ര​കൃ​ഷി​യു​ടെ പു​ത്ത​ന്‍ വി​ജ​യ​മാ​തൃ​ക​യാ​ണ് തീ​ര്‍​ത്തി​ട്ടു​ള്ള​ത്. നാ​ല് ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ല്‍ റ​ബ്ബ​ര്‍ മു​ത​ല്‍ തീ​റ്റ​പു​ല്‍ വ​രെ​യു​ണ്ട്. വാ​ഴ, ചീ​ര, വ​ഴു​ത​ന, പ​ട​വ​ലം തു​ട​ങ്ങി മാം​ഗോ​സ്റ്റീ​ന്‍ സ​മൃ​ദ്ധി​വ​രെ നീ​ളു​ന്നു വൈ​വി​ദ്ധ്യം.
ഏ​തെ​ങ്കി​ലും ഒ​രു കൃ​ഷി​യി​ല്‍ ല​ക്ഷ്യ​മി​ട്ട തോ​തി​ല്‍ ആ​ദാ​യം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ മ​റ്റൊ​ന്നി​ല്‍ അ​തു ക​ണ്ടെ​ത്താ​മെ​ന്ന​താ​ണ് സ​മ്മി​ശ്ര​കൃ​ഷി​യു​ടെ നേ​ട്ട​മെ​ന്ന് ഈ ​ക​ര്‍​ഷ​ക​ന്‍ തി​രി​ച്ച​റി​യു​ന്നു. ആ​ടും കോ​ഴി​യും താ​റാ​വു​മെ​ല്ലാം ഫാ​മി​ന്‍റെ ഭാ​ഗ​മാ​യ​തി​ന് കാ​ര​ണ​വും ഇ​തു ത​ന്നെ​യാ​ണ്. ക​നാ​ലി​ലെ വെ​ള്ള​വും പ​ശു​ഫാ​മി​ലെ വ​ള​വും തീ​റ്റ​പ്പു​ല്‍ കൃ​ഷി​യും എ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.
സൗ​ദി​അ​റേ​ബ്യ​യി​ലെ ഹൈ ​എ​ക്യു​പ്‌​മെന്‍റ്‌​സ് ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്ന ഈ ​മ​നു​ഷ്യ​ന്‍ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന് കൊ​യ്‌​തെ​ടു​ത്ത​ത് നേ​ട്ട​ങ്ങ​ള്‍ മാ​ത്രം. ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്തും മാ​യം ചേ​ര്‍​ക്കാ​ത്ത മ​ത്സ്യ​വും പാ​ലും വി​റ്റും ജീ​വി​ത​വി​ജ​യം ക​ണ്ടെ​ത്താ​മെ​ന്നും തെ​ളി​യി​ച്ചു. കൃ​ഷി​യു​ടെ നന്മവ​ഴി​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​ണ് ഇ​നി ല​ക്ഷ്യം. ഇ​തി​നാ​യി ഫാം ​ടൂ​റി​സം സാ​ധ്യ​ത​ക​ളി​ലേ​ക്കാ​കും ഇ​നി​യു​ള്ള യാ​ത്ര. ഫാ​മി​ന് സ​മ്മ​ര്‍​ലാ​ന്‍​ഡ് എ​ന്ന് പേ​രി​ട്ട​തി​ന്‍റെ ല​ക്ഷ്യ​വും മ​റ്റൊ​ന്ന​ല്ല എ​ന്ന് വി​നോ​ദ്കു​മാ​ര്‍ സാ​ക്ഷ്യം.