108 ആം​ബു​ല​ൻ​സ് ഇ​നി മു​ത​ൽ ഓ​ച്ചി​റ​യി​ലും
Saturday, September 21, 2019 11:46 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ക​നി​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള 108 ആം​ബു​ല​ൻ​സ് ഇ​നി മു​ത​ൽ ഓ​ച്ചി​റ​യി​ലും. ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്കൊ​പ്പം ഓ​ച്ചി​റ സി ​എ​ച്ച് സി ​യ്ക്കാ​ണ് ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ വാ​ഹ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​മ​ജീ​ദും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​ഡി സു​നി​ൽ​കു​മാ​റും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

വാ​ഹ​ന​ത്തി​ൽ ര​ണ്ട് ഡ്രൈ​വ​ർ​മാ​രും ര​ണ്ട് സ്റ്റാ​ഫ് നേ​ഴ്സു​മാ​രും ഉ​ണ്ട് . 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. 108 ടോ​ൾ​ഫ്രീ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് ആ​ർ​ക്കും ആം​ബു​ല​ൻ​സ് സേ​വ​നം​ആ​വ​ശ്യ​പ്പെ​ടാ​നാ​വും. ജി​പി​എ​സ് സം​വി​ധാ​നം വ​ഴി കാ​ൾ ലൊ​ക്കേ​റ്റ് ചെ​യ്ത് വാ​ഹ​നം അ​വി​ടെ​യെ​ത്തും.​

എ​ല്ലാ വി​ധ റോ​ഡ് ആ​ക്സി​ഡന്‍റ് കേ​സു​ക​ൾ​ക്കു​മാ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഹ​യ​ർ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് റ​ഫ​റ​ൽ ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്ക് ക​നി​വ് 108 ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ ഏ​റ്റ​വും അ​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഓ​ച്ചി​റ മു​ത​ൽ ക​ന്നേ​റ്റി വ​രെ​യു​ള്ള ഭാ​ഗം. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ പു​തി​യ ആം​ബു​ല​ൻ​സ് സം​വി​ധാ​ന​ത്തി​നാ​കും.