വേറിട്ട തിരുവാതിരകളി കൗതുകമായി
Sunday, October 13, 2019 12:13 AM IST
പ​ത്ത​നാ​പു​രം:​ വേറിട്ട തിരുവാതിരകളി കൗതുകമായി. കേ​ര​ളീ​യ മ​ങ്ക​മാ​ര്‍ സെ​റ്റു​ടു​ത്ത് തി​രി തെ​ളി​ച്ച് കാ​ര്‍​കു​ഴ​ലി​ല്‍ മു​ല്ല​പ്പൂ ചൂ​ടി ന​ടു​മു​റ്റ​ങ്ങ​ളി​ല്‍ വ​ട്ട​ത്തി​ല്‍ ചു​റ്റി ലാ​സ്യ​ഭാ​വ​ത്തി​ല്‍ കൈ​കൊ​ട്ടി​ക്ക​ളി​ക്കു​ന്ന തി​രു​വാ​തി​ര​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ ക​ലാ പാ​ര​മ്പ​ര്യ​ത്തി​ല്‍ സ​വി​ശേ​ഷ സ്ഥാ​ന​മാ​ണ്.​
എ​ന്നാ​ല്‍ വ​യ​ലി​ല്‍ നി​റ​ഞ്ഞ ചെ​ളി​യി​ലെ തി​രു​വാ​തി​ര ന​മു​ക്ക് അ​പ​രി​ചി​ത​മാ​ണ്.​ ഇ​ത്ത​ര​ത്തി​ല്‍ ചെ​ളി​യി​ലെ തി​രു​വാ​തി​ര അ​ര​ങ്ങേ​റി​യ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​വു​മ്പ അ​ത്തി​ക്ക​ല്‍ ഏ​ലാ​യി​ല്‍ ഈ ​കൗ​തു​ക കാ​ഴ്ച്ച കാ​ണാ​ന്‍ നി​ര​വ​ധി​യാ​ളു​ക​ളാ​ണെ​ത്തി​യ​ത്.​

പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റേയും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റേ​യും പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന കാ​ര്‍​ഷി​ക മേ​ള​യി​ലാ​ണ് കാ​ഴ്ച്ച​യു​ടെ ന​വ്യാ​നു​ഭ​വം പ​ക​ര്‍​ന്ന് ചെ​ളി​യി​ല്‍ തി​രു​വാ​തി​ര അ​ര​ങ്ങേ​റി​യ​ത്.​കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും, വ​നി​താ ജ​ന​പ്ര​തി​ക​ളും ചേ​ര്‍​ന്നാ​ണ് തി​രു​വാ​തി​ര​യ്ക്ക് പു​തി​യ ഭാ​ഷ്യം ച​മ​ച്ച​ത്.​

മേ​ള​യു​ടെ ഭാ​ഗ​മാ​യി മ​ഡ് ഫു​ട്ബോ​ളും ക​ന്നു​പൂ​ട്ട​ല്‍ മ​ത്സ​ര​വും ന​ട​ന്നു.​ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ സ​ര്‍​വസാ​ധാ​ര​ണ​മാ​യി ന​ട​ക്കു​ന്ന മ​ഡ് ഫു​ട്ബോ​ള്‍ തെ​ക്കി​ന്‍റെ മ​ണ്ണി​ല്‍ വേ​രോ​ട്ടം കു​റ​വാ​ണ്.​ നി​യ​ത​മാ​യ ഏ​തെ​ങ്കി​ലും നി​യ​മ​ത്തി​ല​ല്ല ഈ ​ക​ളി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

എ​ങ്കി​ലും ആ​വേ​ശ​ത്തി​ന് കു​റ​വ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സെ​വ​ൻ​സും ഇ​ല​വ​ൻ​സും ക​ണ്ട് ശീ​ലി​ച്ച ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു.​ പ​ന്തു​മാ​യി ഓ​ടു​മ്പോ​ൾ ചെ​ളി​യി​ൽ കാ​ലു​ക​ൾ താ​ഴ്ന്ന് ക​ളി​ക്കാ​ർ താ​ഴെ വീ​ഴും. വീ​ഴ്ച​യെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന​താ​ണ് മ​ഡ് ഫു​ട്‌​ബോ​ളി​ലെ മി​ടു​ക്ക്.

ചെ​ളി​വെ​ള്ള​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചാ​ലും പ​ന്ത് നീ​ങ്ങി​ല്ലെ​ങ്കി​ലും ഗോ​ളു​ക​ൾ​ക്ക് കു​റ​വി​ല്ല.​ പി​റ​വ​ന്തൂ​രെ പ്രാ​ദേ​ശി​ക ടീ​മു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മ​ല്‍​സ​ര​ത്തി​ന് ശേ​ഷ​മാ​ണ് മ​ഡ് ഫു​ട്ബോ​ള്‍ ആ​രം​ഭി​ച്ച​ത്.
ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ടീ​മു​ക​ളും പ്രാ​ദേ​ശി​ക ടീ​മു​ക​ളും ത​മ്മി​ലാ​യി​രു​ന്നു മ​ല്‍​സ​രം.​ ചെ​റി​യ മൈ​താ​ന​മൊ​രു​ക്കി​യാ​ണ് മ​ഡ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റുക​ൾ ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ 12 ടീ​മു​ക​ളാ​ണ് മ​ല്‍​സ​ര​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ​ഇ​തി​ല്‍ എ​ട്ട് എ​ണ്ണം പ്രാ​ദേ​ശി​ക ടീ​മു​ക​ളാ​യി​രു​ന്നു.