ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Wednesday, October 16, 2019 12:32 AM IST
അ​ഞ്ച​ല്‍: താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ ബൈ​ക്ക് ശ​രീ​ര​ത്ത് വീ​ണു യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ച​ട​യ​മം​ഗ​ലം ക​രി​യോ​ട് ത​ട​ത്തി​ൽ വീ​ട്ടി​ൽ ബാ​ബു ഗി​രി​ജാ ദ​മ്പ​ദി​ക​ളു​ടെ മ​ക​ൻ ദി​ലീ​പ് (25) നെ​യാ​ണ് ബൈ​ക്ക് ശ​രീ​ര​ത്തി​ല്‍ വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ൽ നി​ന്നും 12 അ​ടി​യോ​ളം താ​ഴ്ച​യി​ൽ തോ​ട​രി​കി​ലാ​യി നാ​ട്ടു​കാ​രാ​ണ് ദി​ലീ​പി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്.

കു​രി​യോ​ട് കു​ന്നും​പു​റ​ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ നി​ന്നും ബൈ​ക്ക് താ​ഴേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. ബൈ​ക്ക് ശ​രീ​ര​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ണ​തി​നാ​ല്‍ പി​ന്നീ​ട് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​മ്പോ​ള്‍ ദി​ലീ​പി​ന്‍റെ മു​ഖ​ത്താ​ണ് ബൈ​ക്ക് കി​ട​ന്നി​രു​ന്ന​ത്. മേ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.