സേ​ഫ് കൊ​ല്ലം: ​അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന് പു​ന​ലൂ​രി​ൽ
Friday, October 18, 2019 11:14 PM IST
പു​ന​ലൂ​ർ: സേ​ഫ് കൊ​ല്ലം-​ജി​ല്ലാ ക​ള​ക്ട​ർ പ​ങ്കെ​ടു​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന് പു​ന​ലൂ​രി​ൽ ന​ട​ക്കും.
ജി​ല്ല​യി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം, ഭ​ക്ഷ്യ സു​ര​ക്ഷ, കു​ടി വെ​ള്ളം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​ത്.
വൈ​കു​ന്നേ​രം നാ​ലി​ന് ടി​ബി ജം​ഗ്ഷ​നി​ലെ റ​സ്റ്റ് ഹൗ​സി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അധ്യ​ക്ഷ​ത​യി​ലാ​ണ് പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ത​ല യോ​ഗം ചേ​രു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്, സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പോ​ലീ​സ്, എ​ക്സൈ​സ്, ആ​ർ​ടി​ഒ., വി​ദ്യാ​ഭ്യാ​സം, ഫു​ഡ് സേ​ഫ്റ്റി, വാ​ട്ട​ർ അ​തോ​റി​റ്റി തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ജി ​നി​ർ​മ്മ​ൽ കു​മാ​ർ അ​റി​യി​ച്ചു.