വൈ​എം​സി​എ സ്ഥാ​പ​ക​ൻ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, October 18, 2019 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ 198‌‌ ാ മ​ത് ജ​ന്മ​ദി​നം സം​സ്ഥാ​ന​ത്തെ വൈ ​എം​സി​എ​ക​ൾ പു​ന​ര​ർ​പ്പ​ണ പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. സ​ബ് റീ​ജി​യ​ൻ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക​രി​ക്കം വൈ​എം​സി​എ യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്നു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ ജോ​ർ​ജ് വി​ല്യം​സ് കാ​ല​ത്തി​ന് മു​ൻ​പേ സ​ഞ്ച​രി​ച്ച ക​ർ​മ്മ​യോ​ഗി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​മാ​ത്യു ഫി​ലി​പ്പ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി ദി​നാ​ച​ര​ണ സ​ന്ദേ​ശ​വും ന​ൽ​കി.
ദ​ക്ഷി​ണ​മേ​ഖ​ല ക​ൺ​വീ​ന​ർ സി.​പി.​ശാ​മു​വേ​ൽ, ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം, തോ​മ​സ് ജോ​ർ​ജ്, പി.​വൈ.​തോ​മ​സ്, പി.​ജോ​ൺ, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, റ​ജി.​പി.​ഉ​മ്മ​ൻ,വി.​വ​ർ​ഗീ​സ്, പി​എം​ജി​കു​രാ​ക്കാ​ര​ൻ, സ​ജി​യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.