കൊ​ല്ലൂ​ർ​വി​ള സ​ഹ​ക​ര​ണ ബാ​ങ്കിൽ മു​റ്റ​ത്തെ മു​ല്ല വാ​യ്പാ പ​ദ്ധ​തി​ തുടങ്ങി
Saturday, October 19, 2019 11:23 PM IST
ഇ​ര​വി​പു​രം:​ കൊ​ള്ള​പ്പ​ലി​ശ​ക്കാ​രി​ൽ നി​ന്നും സ​മൂ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച മു​റ്റ​ത്തെ മു​ല്ല വാ​യ്പാ പ​ദ്ധ​തി​യു​മാ​യി കൊ​ല്ലൂ​ർ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ​ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

​ന​വം​ബ​ർ ഒ​ന്നി​ന് ബാ​ങ്ക് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​റ്റ​ത്തെ മു​ല്ല വാ​യ്പാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും 2018-19 വ​ർ​ഷ​ത്തെ ലാ​ഭ വി​ഹി​ത വി​ത​ര​ണ​വും ന​ട​ക്കും.​ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ​റി​പ്പോ​ർ​ട്ടും ക​ണ​ക്കും 2020-21 വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റും ഐ​ക​ക​ണ്ഠേ​ന അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹിച്ചു. മു​റ്റ​ത്തെ മു​ല്ല വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും അദ്ദേഹം ന​ട​ത്തു​ക​യും ചെ​യ്തു.​ സെ​ക്ര​ട്ട​റി സാ​നി​യാ പി.​എ​സ്.​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും ക​ണ​ക്കും ബ​ഡ്ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്.​അ​ഹ​മ്മ​ദ് കോ​യ, ബി. ​അ​നൂ​പ് കു​മാ​ർ, അ​ൻ​വ​റു​ദ്ദീ​ൻ ചാ​ണി​യ്ക്ക​ൽ, സാ​ദ​ത്ത് ഹ​ബീ​ബ്, നൗ​ഷാ​ദ്, സു​രേ​ഷ് പ​ട്ട​ത്താ​നം, സെ​യ്ത്തു​ൺ​ബീ​വി, ഷാ​ജി​ത നി​സാ​ർ, ബി​ന്ദു മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.