ആ​ലം​ബ​ഹീ​ന​ർ​ക്ക് കാ​രു​ണ്യ സ്പ​ർ​ശ​വു​മാ​യി ഫ​യ​ർ​മാ​ൻ
Tuesday, October 22, 2019 11:24 PM IST
സ​ന്തോ​ഷ് പ്രി​യ​ൻ
കൊ​ല്ലം: ആ​ലം​ബ​ഹീ​ന​ർ​ക്ക് കാ​രു​ണ്യ​സ്പ​ർ​ശ​മാ​യി ഫ​യ​ർ​മാ​ൻ. ചാ​മ​ക്ക​ട ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ഫ​യ​ർ​മാ​ൻ ച​വ​റ മു​കു​ന്ദ​പു​രം മേ​നാ​ന്പ​ള്ളി ചേ​മ​ത്ത് വീ​ട്ടി​ൽ മ​നോ​ജ് ആ​ണ് ആ​രോ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്കും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സാ​ന്ത്വ​ന​മാ​കു​ന്ന​ത്.
ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ ഏ​തൊ​രാ​ളും പാ​യു​ന്പോ​ൾ മ​നോ​ജ് നേ​രെ ചെ​ല്ലു​ന്ന​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. അ​വി​ടെ കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​തെ, ഭ​ക്ഷ​ണം കി​ട്ടാ​തെ, പ​രി​ച​ര​ണം കി​ട്ടാ​തെ ഏ​തെ​ങ്കി​ലും രോ​ഗി വ​ല​യു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് മ​നോ​ജ് എ​ന്ന മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍റെ മ​ഞ്ഞു​തു​ള്ളി​യു​ടെ നൈ​ർ​മ​ല്യം പോ​ലു​ള്ള സ്നേ​ഹാ​മൃ​തം കി​ട്ടും.
ഏ​തെ​ങ്കി​ലു​മൊ​രു വാ​ർ​ഡി​ലെ രോ​ഗി​ക്ക് ഭ​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ സ്വ​ന്തം ചെ​ല​വി​ൽ പു​റ​ത്തു​പോ​യി വാ​ങ്ങി​വ​ന്ന് ന​ൽ​കും. പ​രി​ച​ര​ണ​മാ​ണ് കി​ട്ടേ​ണ്ട​തെ​ങ്കി​ൽ അ​ടു​ത്തി​രു​ന്ന് പ​രി​ച​രി​ക്കും. ഇ​നി ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് ഏ​റെ വൈ​കി വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ൾ റോ​ഡ​രി​ലി​ലോ വെ​യി​റ്റിം​ഗ് ഷെ​ഡി​ലോ അ​വ​ശ​നാ​യി ആ​രെ​ങ്കി​ലും കി​ട​ക്കു​ന്ന​തു ക​ണ്ടാ​ൽ മ​നോ​ജ് അ​പ്പോ​ൾ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ അ​ന​ക്സ് വാ​ർ​ഡി​ൽ ആ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കും.
ഫ​യ​ർ​ഫോ​ഴ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ് 2010ൽ ​കേ​ര​ള പോ​ലീ​സി​ലാ​യി​രു​ന്നു മ​നോ​ജ്. കോ​ട്ട​യ​ത്താ​യി​രു​ന്ന​പ്പോ​ൾ ഡ്യൂ​ട്ടി തീ​രു​ന്പോ​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി രോ​ഗി​ക​ളെ സ​ഹാ​യി​ക്കും. ഭ​ക്ഷ​ണം വേ​ണ്ടു​ന്ന​വ​ർ​ക്ക് വാ​ങ്ങി​ന​ൽ​കും. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം ക്യാ​ന്പി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ അ​വി​ടെ​യും മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി മ​നോ​ജ് എ​ത്തി.
2016ലാ​ണ് കൊ​ല്ലം ചാ​മ​ക്ക​ട ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ജോ​ലി​ക്ക് ക​യ​റി​യ​ത്. ഡി​സി​ബി കോ​ഴ്സ് ക​ഴി​ഞ്ഞി​ട്ടു​ള്ള മ​നോ​ജ് ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ന്ധ -ബ​ധി​ര സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ല​ത്ത് വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തും ത​ന്‍റെ ഉ​ദ്യ​മം മ​നോ​ജ് സ​ഫ​ല​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ തു​ണ​യി​ല്ലാ​ത്ത പാ​വ​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും.
കു​ടും​ബ​ത്തി​ന്‍റെ ന​ല്ല പി​ന്തു​ണ ഇ​തി​ന് മ​നോ​ജി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ഭാ​ര്യ ദ​ർ​ശ​ന​യും നാ​ലു​വ​യ​സു​കാ​രി മ​ക​ൾ വേ​ദി​ക​യും മാ​താ​വ് ഗൗ​രി​ക്കി​ട്ടി​യ​മ്മ​യും അ​ട​ങ്ങു​ന്ന​താ​ണ് മ​നോ​ജി​ന്‍റെ കു​ടും​ബം. പി​താ​വ് സു​ന്ദ​ര​ൻ​പി​ള്ള വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ര​ണ​പ്പെ​ട്ടു. മ​റ്റൊ​രു പ്ര​വ​ർ​ത്തി​യി​ലും ല​ഭി​ക്കാ​ത്ത ആ​ത്മ​സം​തൃ​പ്തി ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മ​നോ​ജ് പ​റ​യു​ന്നു.
ലീ​ഡിം​ഗ് ഫ​യ​ർ​മാ​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന് ക​ട​പ്പാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ മ​നോ​ജി​ന്‍റെ ഈ ​വ്യ​ത്യ​സ്ത​പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം തി​രി​ച്ച​റി​ഞ്ഞ​ത്. ത​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ത്തി​ന് യാ​തൊ​രു​വി​ധ പ്ര​ചാ​ര​ണ​വും ആ​ഗ്ര​ഹി​ക്കാ​ത്ത മ​നോ​ജി​ന് ഹ​രി​കു​മാ​റി​ന്‍റെ വ​ലി​യ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ലും മ​റ്റും മ​നോ​ജി​ന്‍റെ ഈ ​രീ​തി അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ഫ​യ​ർ​ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.