സി​ബി​എ​സ്ഇ ക​ലോ​ത്സ​വം നാളെമുതൽ കൊ​ല്ല​ത്ത്
Tuesday, October 22, 2019 11:25 PM IST
കൊ​ല്ലം: സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ സി​ബി​എ​സ്ഇ ക​ലോ​ത്സ​വം നാളെ മു​ത​ൽ 26വ​രെ കൊ​ല്ലം കാ​വ​നാ​ട് ലേ​ക്ഫോ​ർ​ഡ് സ്കൂ​ളി​ൽ ന​ട​ക്കും.
അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 144 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ജി​ല്ല​യി​ലെ 65 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 4000 കു​ട്ടി​ക​ൾ 15 വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഒ​ന്നാം​ഘ​ട്ട ര​ച​നാ മ​ത്സ​ര​ങ്ങ​ൾ വാ​ള​ത്തും​ഗ​ൽ മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​യി.
നാളെ രാ​വി​ലെ 9.30ന് ​ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ‌​മാ​ൻ കെ.​അ​മൃ​ത​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും ഡോ.​വി.​കെ.​ജ​യ​കു​മാ​ർ, ഡോ.​ഡി.​പൊ​ന്ന​ച്ച​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്, പ്ര​ഫ.​ബാ​ബു നാ​യ​ർ, ഫാ.​ജെ.​ജാ​ക്സ​ൺ, ഡോ.​സു​ഷ​മാ മോ​ഹ​ൻ, സ​ര​ള​കു​മാ​രി, ശ്യാ​മ​ള ലാ​ൽ, പി.​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​മു​കേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​തി​ഥി എ​ൻ‌.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. കെ.​അ​മൃ​ത​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഡോ.​കെ.​കെ.​ഷാ​ജ​ഹാ​ൻ, ഡോ.​കെ.​പ​ര​മേ​ശ്വ​ര​ൻ​പി​ള്ള, ഡോ.​വി.​കെ.​ജ​യ​കു​മാ​ർ, ഡോ.​ഡി.​പൊ​ന്ന​ച്ച​ൻ, പി.​സു​ന്ദ​ര​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്, ഫാ.​ജെ.​ജാ​ക്സ​ൺ, പ്ര​ഫ.​ബാ​ബു നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
1400 സ്കൂ​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം ന​വം​ബ​ർ 14 മു​ത​ൽ 19വ​രെ മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.