വൃ​ദ്ധ​യെ അ​ക്ര​മി​ച്ച് ത​ല​യ്ക്ക് മു​റി​വേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി
Wednesday, October 23, 2019 11:08 PM IST
പ​ത്ത​നാ​പു​രം: വ​യോ​ധി​ക​യെ അ​യ​ൽ​വാ​സി​ക​ൾ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ചേ​കം പു​ത്ത​ൻ​ക​ട വേ​ങ്ങ​വി​ള​വീ​ട്ടി​ൽ ശാ​ന്ത​മ്മ(68)​യെ അ​യ​ൽ​വാ​സി ഷാ​ന​വാ​സ്, ഭാ​ര്യ ഗീ​തു, സ​ഹോ​ദ​രി ഷ​ക്കീ​ല ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്ന് ആ​ൾ​ക്കാ​രും ചേ​ർ​ന്ന് ത​ല​യ്ക്ക​ടി​ച്ച​താ​യാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
പ​ത്ത​നാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​റു​ക​ൾ വാ​ട​ക​യ്ക്കു​കൊ​ടു​ക്കു​ന്ന എ​തി​ർ​ക​ക്ഷി​ക​ൾ അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ൾ ശാ​ന്ത​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന ന​ട​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധ​മാ​യി പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ങ്കി​ലും പ്ര​തി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. വ​ഴി​ത​ർ​ക്കം സം​ബ​ന്ധി​ച്ച് ശാ​ന്ത​മ്മ പ​ത്ത​നാ​പു​രം ത​ഹ​സീ​ൽ​ദാ​ർ​ക്കും പ​രാ​തി ന​ല്കി​യി​രു​ന്നു. അ​ക്ര​മ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​മ്മ​യു​ടെ മ​ക​ൻ സാ​ബു​വി​നെ​തി​രെ വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത് എ​ന്ന​പേ​രി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
വ​യോ​ധി​ക​യെ അ​ടി​ച്ചി​ട്ട​തി​നു​ശേ​ഷം എ​തി​ർ​ക​ക്ഷി​ക​ൾ വാ​ഹ​നം അ​ടി​ച്ച്ത​ക​ർ​ക്കു​ക​യും കേ​സ് വ​ഴി​തി​രി​ച്ചു​വി​ടു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് ശാ​ന്ത​മ്മ പ​റ​യു​ന്നു. ത​ന്നെ​അ​ടി​ച്ച​തി​ന് ദു​ർ​ബ​ല​വ​കു​പ്പു​ക​ൾ മാ​ത്രം ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്ത​തെ​ന്നും ഉ​ന്ന​ത​രാ​ഷ്ട്രീ​യ​ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ട് മ​ക​ൻ സാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ശാ​ന്ത​മ്മ പ​റ​യു​ന്നു.
സം​ഭ​വ​മാ​യി​ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​മ്മ റൂ​റ​ൽ എ​സ് പി, ​കൊ​ട്ടാ​ര​ക്ക​ര വ​നി​ത സി​ഐ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​തി​ർ​ക​ക്ഷി​യി​ലെ ഷാ​ന​വാ​സും ഭാ​ര്യ​യും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സം​ഘം ചേ​ർ​ന്ന് അ​ടി​ച്ച് ത​ക​ർ​ത്ത​താ​യും വീ​ട് ക​യ​റി മ​ർ​ദി​ച്ച​താ​യും കാ​ണി​ച്ച് പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.